എല്ലാം നന്മയ്ക്കായി…: അൽഫോൻസ് കണ്ണന്താനം..
കാഞ്ഞിരപ്പള്ളി: പരാജയത്തിൽ തെല്ലും ദുഃ ഖമില്ലെന്ന് അൽഫോൻസ് കണ്ണന്താനം എംപി. എല്ലാം ജനനന്മയ്ക്കായി കരുതുന്നതിനാൽ ഈ പരാജയവും നന്മയിൽ കലാശിക്കുമെന്നാണ് വിചാരിക്കുന്നത്. കാഞ്ഞിരപ്പള്ളിയിൽ വിജയിച്ച എൻ. ജയരാജിനെ അഭിനന്ദനം അറിയിച്ചു. ജനങ്ങളുടെ വിധിയെഴുത്ത് മാനിക്കുന്നുവെന്നും അൽഫോൻസ് കണ്ണന്താനം പറഞ്ഞു.