സധൈര്യം പുലിമടയിൽ കയറി പൂഞ്ഞാർ പുലിയെ തളച്ച സെബാസ്റ്റ്യൻ കുളത്തുങ്കലിന് അഭിനന്ദനപ്രവാഹം..

കേരളത്തിലെ ഏറ്റവും വലിയ അട്ടിമറി വിജയത്തോടെ പൂഞ്ഞാർ പുലിയെ, സധൈര്യം പുലിമടയിൽ കയറി വളരെ നിസ്സാരമായി തളച്ച അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന് അഭിനന്ദനപ്രവാഹം. കോളേജ് യൂണിയൻ ചെയർമാൻ മത്സരം മുതൽ, കോട്ടയം ജില്ലാ പഞ്ചായത്ത് മത്സരം വരെ, മത്സരിച്ച പതിനാല് തിരഞ്ഞെടുപ്പുകളിലും, താൻ അജയ്യനായത് എങ്ങനെയാണെന്ന് അദ്ദേഹം മറ്റുള്ളവർക്ക് ഈ തെരഞ്ഞെടുപ്പിലൂടെ കാണിച്ചുകൊടുക്കുകയായിരുന്നു. പുലിയോട് യുദ്ധം ചെയ്യുവാൻ മറ്റൊരു പുലിയായി മാറിയ അദ്ദേഹം, തനിക്കു നേരെ നീണ്ട ഓരോ ആക്രമണത്തിലും, അതിന്റെ ഇരട്ടിയായി തിരിച്ചടിക്കുന്ന കാഴ്ചയാണ് പൂഞ്ഞാറിൽ കണ്ടത് .

തന്നെ വിമർശിക്കുന്നവരെ, പി സി ജോർജ് കഠിനമായ ഭാഷയിൽ ശകാരിക്കുന്നത് പതിവാക്കിയപ്പോൾ, തന്നെ വിമർശിച്ചവരെ അനുനയിപ്പിച്ച് തനിക്കൊപ്പം നിർത്തുവാൻ സാധിച്ച സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ നയ തന്ത്രജ്ഞതയ്ക്ക് നൂറിൽ നൂറുമാർക്ക് . എതിരാളിയുടെ ഓരോ പിഴവും മുതലെടുത്ത്, തനിക്കെതിരെ വന്ന ഓരോ ആരോപണങ്ങളെയും, അതിന്റെ ഇരട്ടി ശക്തിയിൽ തിരിച്ചുകൊടുത്ത്, വ്യക്തമായ പ്ലാനോടെ ദിനംപ്രതി കരുത്താർജ്ജിച്ചു മുന്നേറിയ സെബാസ്റ്റിയൻ, തന്റെ തന്ത്രങ്ങളിൽ എതിരാളികളെ നിഷ്പ്രഭരാക്കുന്ന കാഴ്ച അദ്ദേഹത്തിന്റെ അനുയായികളെപോലും അത്ഭുതപ്പെടുത്തി. ജാതി, മത, രാഷ്ട്രീയത്തിനതീതമായി, എല്ലാ വിഭാഗത്തെയും ഒന്നിച്ച് നിർത്താനായത് കുളത്തുങ്കലിന്റെ വിജയ ഫോർമുലയായി.

ചില പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ, ഒരു വിഭാഗം ജനങ്ങൾ ആരെ പിന്തുണക്കണം എന്നറിയാതെ സംശയിച്ചു നിന്ന സാഹചര്യത്തിൽ അവരുടെ പൂർണമായ വിശ്വാസം നേടിയെടുക്കുവാൻ സാധിച്ചത് അദ്ദേഹത്തിന്റെ ഭൂരിപക്ഷം വർധിപ്പിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു.

1982ൽ ​​​​കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി സെ​​​​ന്‍റ് ഡൊ​​​​മി​​​​നി​​​​ക്സ് കോ​​​​ള​​​​ജി​​​​ൽ കെ​​​​എ​​​​സ്‌​​​​സി പാ​​​​ന​​​​ലി​​​​ൽ പ്രീ​​​​ഡി​​​​ഗ്രി പ്ര​​​​തി​​​​നി​​​​ധി​​​​യാ​​​​യി തു​​​​ട​​​​ങ്ങി​​​​യ വി​​​​ജ​​​​യം കേ​​​​ര​​​​ള നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലേ​​​​ക്കു വ​​​​രെ ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചു. സെ​​​​ന്‍റ് ഡൊ​​​​മി​​​​നി​​​​ക്സ് കോ​​​​ള​​​​ജ് ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി, ചെ​​​​യ​​​​ർ​​​​മാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ നി​​​​ല​​​​ക​​​​ളി​​​​ലെ രാ​​​​ഷ്‌ട്രീ​​​​യ പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​നു​​​​ശേ​​​​ഷം സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്ക് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ലും ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ലു​​​​മു​​​​ൾ​​​​പ്പെ​​​​ടെ ഒ​​​​രി​​​​ക്ക​​​​ലും തോ​​​​ൽ​​​​വി​​​​യ​​​​റി​​​​യാ​​​​ത്ത മ​​​​ത്സ​​​​രം. ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് വൈ​​​​സ്പ്ര​​​​സി​​​​ഡ​​​​ന്‍റ്, പ്ര​​​​സി​​​​ഡ​​​​ന്‍റ് പ​​​​ദ​​​​വി​​​​വ​​​​രെ​​​​യെ​​​​ത്തി.

കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് മാ​​​​ണി വി​​​​ഭാ​​​​ഗ​​​​ത്തി​​​​നൊ​​​​പ്പം നി​​​​ല​​​​കൊ​​​​ണ്ട സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ കു​​​​ള​​​​ത്തു​​​​ങ്ക​​​​ൽ നി​​​​യ​​​​മ​​​​സ​​​​ഭാ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യി പൂഞ്ഞാറിൽ പിസി ജോർജിനെ എതിരിടുവാൻ എത്തിയപ്പോൾ സെബാസ്റ്റിയന് പൂർണ ആത്മവിശ്വാസം ഉണ്ടായിരുന്നെകിലും, സഹപ്രവർത്തകർക്ക് തുടക്കത്തിൽ വിശ്വാസം കുറവായിരുന്നു.

സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ നിലവിൽ കൂ​​​​വ​​​​പ്പ​​​​ള്ളി സ​​​​ർ​​​​വീ​​​​സ് സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്ക് പ്ര​​​​സി​​​​ഡ​​​​ന്‍റ്, മ​​​​ല​​​​നാ​​​​ട് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് സൊ​​​​സൈ​​​​റ്റി ഡ​​​​യ​​​​റ​​​​ക്ട​​​​ർ​​​​ബോ​​​​ർ​​​​ഡ് അം​​​​ഗം തു​​​​ട​​​​ങ്ങി വി​​​​വി​​​​ധ നി​​​​ല​​​​ക​​​​ളി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തി​​​​വ​​​​രു​​​​ന്നു.

കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി റ​​​​ബ​​​​ർ മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ് സൊ​​​​സൈ​​​​റ്റി ഡ​​​​യ​​​​റ​​​​ക്ട​​​​ർ, കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി ല​​​​യ​​​​ണ്‍​സ് ക്ല​​​​ബ് പ്ര​​​​സി​​​​ഡ​​​​ന്‍റ്, കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി ബാ​​​​ർ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി, കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി താ​​​​ലൂ​​​​ക്ക് സ​​​​ർ​​​​ക്കി​​​​ൾ സ​​​​ഹ​​​​ക​​​​ര​​​​ണ യൂ​​​​ണി​​​​യ​​​​ൻ ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി അം​​​​ഗം, കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി രൂ​​​​പ​​​​ത പാ​​​​സ്റ്റ​​​​റ​​​​ൽ കൗ​​​​ണ്‍​സി​​​​ൽ അം​​​​ഗം, കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി സെ​​​​ന്‍റ് ഡൊ​​​​മി​​​​നി​​​​ക്സ് കോ​​​​ള​​​​ജ് പൂ​​​​ർ​​​​വ വി​​​​ദ്യാ​​​​ർ​​​​ഥി സം​​​​ഘ​​​​ട​​​​നാ പ്ര​​​​സി​​​​ഡ​​​​ന്‍റ്, സെ​​​​ക്ര​​​​ട്ട​​​​റി തു​​​​ട​​​​ങ്ങി​​​​യ നി​​​​ല​​​​ക​​​​ളി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ഭാ​​​​ര്യ: മേ​​​​രി​​​​ക്കു​​​​ട്ടി (ആ​​​​ന​​​​ക്ക​​​​ല്ല് സെ​​​​ന്‍റ് ആ​​​​ന്‍റ​​​​ണീ​​​​സ് പ​​​​ബ്ലി​​​​ക് സ്കൂ​​​​ൾ അ​​​​ധ്യാ​​​​പി​​​​ക). മ​​​​ക്ക​​​​ൾ: ആ​​​​ൻ മി​​​​ലി​​​​യ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ, അ​​​​ലീ​​​​ഷ എ​​​​ൽ​​​​സ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ, അ​​​​ലീ​​​​ന മേ​​​​രി സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ.

error: Content is protected !!