എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം ?
ആദ്യമായി https://esanjeevaniopd.in എന്ന ഓണ്‍ലൈൻ സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ ഇ-സഞ്ജീവനി ആപ്ലിക്കേഷൻ https://play.google.com/store/apps/detailsid=in. hied.esanjeevaniopd&hl=en_US മൊബൈലിൽ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാം. ഇന്റർനെറ്റ് സൗകര്യമുള്ള മൊബൈലോ ലാപ്ടോപോ അല്ലെങ്കിൽ ടാബ് ഉണ്ടെങ്കിൽ esanjeevaniopd.in എന്ന സൈറ്റിൽ പ്രവേശിക്കാം. ആ വ്യക്തി ഉപയോഗിക്കുന്ന ആക്ടീവായ മൊബൈൽ നന്പർ ഉപയോഗിച്ചു രജിസ്റ്റർ ചെയ്യുക.
തുടർന്ന് ലഭിക്കുന്ന ഒടിപി നന്പർ ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം പേഷ്യന്റ് ക്യൂവിൽ പ്രവേശിക്കാം.
വീഡിയോ കോണ്‍ഫറൻസ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാം. ഓണ്‍ലൈൻ കണ്‍സൾട്ടേഷനുശേഷം മരുന്ന് കുറിപ്പടി ഉടൻതന്നെ ഡൗണ്‍ലോഡ് ചെയ്ത് മരുന്നുകൾ വാങ്ങാനും പരിശോധനകൾ നടത്താനും തുടർന്നും സേവനം തേടാനും സാധിക്കുന്നു. സംശയങ്ങൾക്ക് ദിശ നന്പരിൽ വിളിക്കാം. 1056, 0471 2552056