ലോക്ഡൗൺ പ്രഖ്യാപനത്തിന്റെ തലേദിവസം പോലീസ് ഇളവ്‌ അനുവദിച്ചതോടെ സാധനങ്ങൾ വാങ്ങിക്കൂട്ടി ജനം തിക്കിത്തിരക്കി

കാഞ്ഞിരപ്പള്ളി : ലോക്ഡൗൺ പ്രഖ്യാപനത്തിന്റെ തലേദിവസം പോലീസ് ഇളവ്‌ അനുവദിച്ചതോടെ നഗരം നിറഞ്ഞ് ജനമെത്തി. അവശ്യസാധനങ്ങൾ വാങ്ങിക്കൂട്ടാനും സുരക്ഷിത സ്ഥലങ്ങളിലേക്കും ബന്ധുവീടുകളിലേക്കും ചേക്കേറുന്നതിനുമാണ് ജനം ഒഴുകിയെത്തിയത്.

വലിയ ഗതാഗതക്കുരുക്കാണ് വെള്ളിയാഴ്ച നഗരത്തിന്റെ പല ഭാഗത്തും അനുഭവപ്പെട്ടത്. കടകമ്പോളങ്ങളിലും സൂപ്പർമാർക്കറ്റുകളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. അതേസമയം പോലീസ് നിയന്ത്രണങ്ങൾക്ക് താത്കാലിക ഇളവ് അനുവദിച്ചമട്ടിലായിരുന്നു. പരിശോധന കാര്യമായി ഉണ്ടായിരുന്നില്ല.

കഴിഞ്ഞദിവസങ്ങളിൽ ജനം കൂട്ടത്തോടെ ഇറങ്ങിയതിനെ തുടർന്ന് വ്യാപാരികൾക്ക് കർശന നിർദേശങ്ങൾ പോലീസ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ചുപേർക്ക് മാത്രമേ ഒരേസമയം കടകളിൽ പ്രവേശനം അനുവദിച്ചുള്ളൂ. ഇത് പാലിക്കാത്ത കടകൾ അടപ്പിക്കാനായിരുന്നു നിർദേശം. വെള്ളിയാഴ്ച ഇക്കാര്യങ്ങളിലൊന്നും കർശന നിയന്ത്രണം ഉണ്ടായിരുന്നില്ല.

error: Content is protected !!