കോവിഡ് രോഗികൾക്ക് സ്വാന്തനമായി എരുമേലിയിൽ വ്യാപാര വ്യവസായ സമിതിയുടെ വാഹനം പ്രവർത്തനസജ്‌ജമായി .
എരുമേലി: കോവിസിന്റെ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് രോഗികൾക്ക് സ്വാന്തനമായി എരുമേലിയിലെ വ്യാപാരി വ്യവസായ സമിതിയുടെ വാഹനം നിയുക്ത പൂഞ്ഞാർ എം.എൽ.എ അഡ്വ: സെബാസ്റ്റൻ കുളത്തുങ്കൽ നാടിനു സമർപ്പിച്ചു.
കേരള വ്യാപാര വ്യവസായ സമിതി ജില്ലാ പ്രസിഡന്റ് പി.എ ഇർഷാദ് അധ്യക്ഷത വഹിച്ച യോഗത്തിൽ എരുമേലി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്ജ്കുട്ടി, വാർഡ് മെമ്പർ ജെസ്നാ, സി.പി.എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി അംഗം കെ.സി ജോർജ്ജ്കുട്ടി എന്നിവർ പ്രസംഗിച്ചു. എരുമേലി മീഡിയ സെന്റെർ പ്രസിഡന്റ് രാജൻ എസ് ആശംസകൾ നേർന്നു. കേരളാ വ്യാപാരി വ്യവസായി സമിതി എരുമേലി യൂണിറ്റ് പ്രസിഡന്റ് ഹരികുമാർ കൃതജ്ഞത പ്രസംഗം നടത്തി.
എരുമേലി യൂണിറ്റ് ട്രഷറർ ജോസ് മോൻ, വൈസ് പ്രസിഡന്റ് ഹരീഷ് പി.പി, റാവിഡ് റേസ്പോൺസ് ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു.