കൂട്ടിക്കൽ പഞ്ചായത്തിലെ ഡിസിസി ഉദ്ഘാടനം ചെയ്തു
കൂട്ടിക്കൽ: പഞ്ചായത്തിലെ ഡിസിസിയുടെ ഉദ്ഘാടനം നിയുക്ത പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകപരമായ രീതിയാണ് കൂട്ടിക്കൽ പഞ്ചായത്ത് ഭരണസമിതി കൈക്കൊള്ളുന്നതെന്ന് എംഎൽഎ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. സജിമോന്റെ അധ്യക്ഷതയിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, വൈസ് പ്രസിഡന്റ് സാജൻ കുന്നത്ത്, ജെസി ജോസ്, അഞ്ജലി ജേക്കബ്, ഡോ. രഞ്ജിനി ജോൺസൺ, കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.