എലിക്കുളത്ത് 78 ഫാക്ടറി തൊഴിലാളികൾ കോവിഡ് ബാധിതർ
എലിക്കുളം: മല്ലികശേരി ഗ്ലെൻറോക് റബർ ഫാക്ടറിയിലെ 78 അന്യസംസ്ഥാന തൊഴിലാളികൾ കോവിഡ് പോസിറ്റീവായി. ഇതോടെ എലിക്കുളം പഞ്ചായത്തിൽ 342 പേർ കോവിഡ് ബാധിതരായി.
300 തൊഴിലാളികളാണ് ഫാക്ടറിയിലുള്ളത്. ഇന്നലെ നടത്തിയ പരിശോധനയിലാണ് 78 പേർ രോഗബാധിതരാണെന്ന് കണ്ടെത്തിയത്. മറ്റുള്ളവരും കോവിഡ് ബാധിതരാകാനുള്ള സാധ്യതയേറെയായതിനാൽ അടുത്തയാഴ്ച വീണ്ടും പരിശോധന നടത്തും. പോലീസും ആരോഗ്യവകുപ്പും ജനപ്രതിനിധികളും നൽകുന്ന നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടായാൽ കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന് പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകി.