ആശ്വാസ വാർത്ത : ചിറക്കടവ് പഞ്ചായത്തിനെ സമ്പൂർണ്ണ അടച്ചിടലിൽ നിന്നും ഒഴിവാക്കി
പൊൻകുന്നം : ചിറക്കടവ് ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ അടച്ചിടൽ നിന്ന് ഒഴിവാക്കി. കഴിഞ്ഞ ദിവസത്തെ തീരുമാനപ്രകം, ചിറക്കടവ് ഗ്രാമപഞ്ചായത്തിനെ 14 ദിവസത്തേക്കാണ് അടക്കുവാൻ ഉത്തവായിരുന്നു. അതനുസരിച്ച് വിവിധ സ്ഥലങ്ങളിൽ പഞ്ചായത്ത് അതിർത്തികൾ അടച്ചിരുന്നു.
രോഗികളും എണ്ണവും ടിപിആറും കുറവായിരുന്നതിനാൽ പഞ്ചായത്തിനെ സമ്പൂർണ്ണ അടച്ചിടലിലേക്ക് കൊണ്ടുപോകുന്നതിനോട് പഞ്ചായത്ത് എതിർപ്പുണ്ടായിരുന്നു. രോഗമുക്തി ഉണ്ടാകുന്നവരിൽ വർധനവും ഉണ്ടായിരുന്നു.
ഈ വിഷയത്തിൽ കളക്ടറുമായി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സമ്പൂർണ്ണ അടച്ചിടലിൽ നിന്ന് പഞ്ചായത്തിന് ഒഴിവാക്കിയതെന്ന് പ്രസിഡന്റ് അഡ്വ. സി ആർ ശ്രീകുമാർ പറഞ്ഞു. ചിറക്കടവ് പഞ്ചയത്തിലെ 10, 6, 1, 15, 3, 7, 2, 4, 5, 20, 19 വാർഡുകളിൽ അധിക നിയന്ത്രണം തുടരും