KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സമ്പാദ്യം കൂട്ടിവെച്ച് കുരുന്നുകൾ പൾസ് ഓക്‌സിമീറ്റർ വാങ്ങി നൽകി

കാഞ്ഞിരപ്പള്ളി: സമ്പാദ്യം കൂട്ടിവെച്ച് കുരുന്നുകൾ പൾസ് ഓക്‌സിമീറ്റർ വാങ്ങി നൽകി. സുഹൃത്തുക്കളായ ആനക്കല്ല് സെന്റ് ആന്റണീസ് സ്കൂളിലെ വിദ്യാർഥികളായ റയാൻ നജീബ്, ദിന പർവീൺ, കുന്നുംഭാഗം സെന്റ് ജോസഫ്‌സ് സ്കൂളിലെ വിദ്യാർഥികളായ ആഷിഫ് അമാൻ, ആലിയ എം. താഹ, നൂറുൽ ഹുദാ യു.പി.സ്കൂളിലെ വിദ്യാർഥിനി ഫാത്തിമ എന്നിവർ ചേർന്നാണ് പൾസി ഓക്‌സിമീറ്റർ വാങ്ങി നൽകിയത്. ഗ്രാമപ്പഞ്ചായത്ത് പതിനൊന്നാംവാർഡിൽ ഇരുപത്തിയാറാം മൈൽ ഭാഗത്ത് വാടകവീട്ടിൽ താമസിക്കുന്ന തൈപ്പറമ്പിൽ ടി.എസ്.മുഹമ്മദ് കാസിമിനാണ് പൾസ് ഓക്‌സിമീറ്റർ നൽകിയത്.

error: Content is protected !!