പാറത്തോട് ഗ്രാമപഞ്ചായത്തിലെ സമൂഹ അടുക്കളയ്ക്ക് കൈത്താങ്ങായ് അയ്യപ്പസേവാസംഘം

പാറത്തോട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പാറത്തോട് ഗ്രാമപഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്ക് കൈത്താങ്ങായ് അയ്യപ്പസേവാസംഘം.

പതിമൂന്നാം വാർഡിലെ ഡ്രീം ലാൻഡ് കേന്ദ്രമായി പ്രവർത്തിക്കുന്ന അഖില ഭാരത അയ്യപ്പസേവാ സംഘം 4221-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യങ്ങൾ പാറത്തോട് ഗ്രാമപഞ്ചാത്ത് പ്രസിഡന്റ് ജോണിക്കുട്ടി എബ്രാഹത്തിന് കൈമാറി. വാർഡ് അംഗവും ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡൻ്റുമായ സിന്ധു മോഹൻ, അംഗങ്ങളായ ഡയസ് കോക്കാട്ട്, കെ.പി സുചീലൻ, ജോൺസി വാന്തിയിൽ എന്നിവരും സേവാസംഘം ഭാരവാഹികളായ സി ആർ.സോമൻ, രെജൂ മോൻ പി.കെ. , ഹാരീസ് ഇ എസ്, ബാബു .പി എസ്., രാജപ്പൻ കെ.കെ. തുടങ്ങിയവർ സന്നിഹിതരായിരുന്നു.

error: Content is protected !!