ഇളങ്ങുളം ശാസ്താക്ഷേത്രത്തിൽ കാവടിയട്ടം
ഇളങ്ങുളം: ധർമശാസ്താ ക്ഷേത്രത്തിൽ മണ്ഡല ഉത്സവ സമാപനഭാഗമായി ശനിയാഴ്ച കാവടിയാട്ടം നടന്നു.
ക്ഷേത്രമൈതാനത്ത് മാത്രമായിരുന്നു ഘോഷയാത്ര. മുൻവർഷങ്ങളിൽ വിവിധ പ്രദേശങ്ങളിൽനിന്ന് കാവടി ഘോഷയാത്രകൾ സംഗമിച്ചായിരുന്നു കാവടിയാട്ടം നടത്തിയിരുന്നത്. ഇത്തവണ കോവിഡ് പശ്ചാത്തലത്തിൽ കാവടിസംഗമം ഒഴിവാക്കി ചടങ്ങായി ഘോഷയാത്രയും അഭിഷേകവും നടത്തുകയായിരുന്നു.