KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മാട്ടുപ്പട്ടി സ്കൂൾ തുറക്കാൻ സർക്കാർ ഇടപെടണം

മുണ്ടക്കയം: 70 വർഷമായി പ്രവർത്തിക്കുന്ന ടി.ആർ. ആൻഡ് ടി എസ്റ്റേറ്റ് സ്കൂൾ തുറക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് തിരുകൊച്ചി തോട്ടം തൊഴിലാളി യൂണിയൻ (ഐ.എൻ.ടി.യു.സി.) യോഗം ആവശ്യപ്പെട്ടു. പ്രഥമാധ്യാപിക വിരമിച്ചതോടെ പുതിയ അധ്യാപകരില്ലാതായതോടെ കുട്ടികൾ ടി.സി. വാങ്ങി മറ്റ് സ്കൂളുകളിലേക്ക്‌ പോയി. ജനറൽ സെക്രട്ടറി കെ.കെ.ജനാർദനൻ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി. ജില്ലാ ജനറൽ സെക്രട്ടറി ജോൺ പി.തോമസ് ഉദ്ഘാടനം ചെയ്തു. സുനിൽ സുരേന്ദ്രൻ, ആർ.ടി.ഷാജി, ജോസഫ് താഴത്ത് വീട്ടിൽ, ജയൻ കുപ്പക്കയം, ഉമ്മർ, രാഹുലൻ ജോണി, സത്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!