സഹായഹസ്തവുമായി ഇവർ
കൂരാലി: സി.പി.എം.എലിക്കുളം ലോക്കൽ കമ്മിറ്റിയും ഡി.വൈ.എഫ്.ഐ.യും എലിക്കുളം പഞ്ചായത്തിലെ വിവിധയിടങ്ങളിലെ വീടുകളിൽ 5,000 കിലോഗ്രാം പച്ചക്കറി വിതരണം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.സി.സോണി ഉദ്ഘാടനം ചെയ്തു.
പൊൻകുന്നം: ചിറക്കടവ് 19-ാം വാർഡിൽ ഇരുനൂറിലധികം വീടുകളിൽ പലചരക്ക്, കപ്പ, പച്ചക്കറികിറ്റുകൾ സി.പി.എം.നൽകി. ജില്ലാ കമ്മിറ്റിയംഗം അഡ്വ.ഗിരീഷ് എസ്.നായർ വാർഡംഗം ഷാക്കി സജീവിന് കൈമാറി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ.ജില്ലാ ജോയിന്റ് സെക്രട്ടറി ബി.സുരേഷ്‌കുമാർ സ്‌നേഹകിറ്റ് വാഹനയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. വി.ജി.ലാൽ, കെ.സേതുനാഥ്, പി.എസ്.ശ്രീജിത്ത്, എം.പി.രാഗേഷ്, സഞ്ജയ് വിഷ്ണു, പി.മോഹൻറാം, കെ.എസ്.രാജു തുടങ്ങിയവർ നേതൃത്വം നൽകി.
ചിറക്കടവ്: അഞ്ചാം വാർഡിൽ സി.പി.എം. കിറ്റ് വിതരണം നടത്തി. ഏരിയാ സെക്രട്ടറി വി.ജി.ലാൽ ഉദ്ഘാടനം ചെയ്തു. പൊൻകുന്നം ലോക്കൽ സെക്രട്ടറി കെ.സേതുനാഥ്, പഞ്ചായത്തം ശ്രീലത സന്തോഷ് എന്നിവർ പങ്കെടുത്തു.
പൊൻകുന്നം: വലിയകല്ലുങ്കൽ വി.ഡി.കുഞ്ഞൂഞ്ഞ് പാട്ടസ്ഥലത്ത് കൃഷിചെയ്ത കപ്പ പ്രദേശവാസികൾക്കായി സൗജന്യമായി നൽകി. 500 മൂട് കപ്പയാണ് നൽകിയത്. വാർഡംഗം ഐ.എസ്.രാമചന്ദ്രൻ ഏറ്റുവാങ്ങി. സി.പി.എം.പ്രവർത്തകർ വിതരണം ചെയ്തു. വി.ആർ. രാജേഷ്, ബിന്ദു സന്തോഷ് എന്നിവർ പങ്കെടുത്തു.
ചേനപ്പാടി: ഗവ.എൽ.പി. സ്‌കൂൾ അധ്യാപകർ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നൽകിയ പി.പി.ഇ.കിറ്റുകൾ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.ക്ക് കൈമാറി. സമൂഹ അടുക്കളയ്ക്കുള്ള ധനസഹായം വാർഡംഗം ടി.വി.ഹർഷകുമാറിന് കൈമാറി. പ്രഥമാധ്യാപിക പി.ബി.ഗിരിജ, മുഹമ്മദ് നിയാസ്, മിനി മാത്യു, ബി.പ്രമീള, ജെ.എ.അനിഷാ, അമ്പിളി സരീഷ്, ജിഷ അനിൽകുമാർ എന്നിവർ പങ്കെടുത്തു.
എലിക്കുളം: പനമറ്റം ദേശീയ വായനശാലയ്ക്കും വെളിയന്നൂർ ദേശാഭിമാനി വായനശാലയ്ക്കും പൾസ് ഓക്‌സിമീറ്ററുകൾ നൽകി. പനമറ്റം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ 1985 എസ്.എസ്.എൽ.സി. ബാച്ചിൽ പഠിച്ചവരാണ് 10 ഓക്‌സിമീറ്റർ വാങ്ങിനൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി ഉദ്ഘാടനം ചെയ്തു. കെ.എൻ.രാധാകൃഷ്ണപിള്ള, ടി.എൻ.രവീന്ദ്രൻ, എസ്.രാജീവ്, പി.എസ്.രാജീവ്, ബി.പ്രമോദ്, ടോമി കടപ്ലാക്കൽ, അജയൻ എന്നിവർ പങ്കെടുത്തു.
പൊൻകുന്നം: കാവാലിമാക്കൽ യുവധാര പബ്ലിക് ലൈബ്രറി വാക്‌സിൻ ചലഞ്ചിലേക്കുള്ള തുക താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവും ചിറക്കടവ് ഗ്രാമപ്പഞ്ചായത്ത് വൈസ്‌പ്രസിഡന്റുമായ സതി സുരേന്ദ്രന് കൈമാറി.
പൊൻകുന്നം: എൻ.ജി.ഒ.യൂണിയൻ കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് ഓക്‌സിജൻ ഫ്‌ളോമീറ്റർ നൽകി. ആശുപത്രി സൂപ്രണ്ട് ഡോ.എം.ശാന്തിക്ക് യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റംഗം എസ്.അനൂപ് കൈമാറി. മനേഷ് ജോൺ, കെ.സി.പ്രകാശ്കുമാർ, വിനോദ് എന്നിവർ പങ്കെടുത്തു.
പൊൻകുന്നം: ഡി.വൈ.എഫ്.ഐ.പൊൻകുന്നം മേഖലാ കമ്മിറ്റിയുടെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് ചിറക്കടവ് പഞ്ചായത്ത് വനിതാ സഹകരണ സംഘം സഹായമേകി. പി.പി.ഇ.കിറ്റ്, സാനിറ്റൈസർ, മാസ്‌ക്, ഗ്ലൗസ് തുടങ്ങിയവയാണ് നൽകിയത്. സംഘം പ്രസിഡന്റ് മിനി സേതുനാഥ് ഡി.വൈ.എഫ്.ഐ.വാഴൂർ ബ്ലോക്ക് കമ്മിറ്റിയംഗം ആതിരാ ബിബിന് സാമഗ്രികൾ കൈമാറി. സംഘം സെക്രട്ടറി പുഷ്പകുമാരി, അമ്പിളി ശിവദാസ് എന്നിവർ പങ്കെടുത്തു.
തെക്കേത്തുകവല: ഡി.വൈ.എഫ്.ഐ.തെക്കേത്തുകവല മേഖല കമ്മിറ്റി വിവിധ അങ്കണവാടികളിലെ കുട്ടികൾക്ക് പോഷകാഹാരം നൽകി. സി.പി.എം.വാഴൂർ ഏരിയസെക്രട്ടറി വി.ജി.ലാൽ ഡി.വൈ.എഫ്.ഐ.മേഖല സെക്രട്ടറി വി.ജി.ജയകൃഷ്ണന് കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എൻ.ഗിരീഷ്‌കുമാർ, ബി.സുരേഷ്‌കുമാർ, എം.എസ്.അജു എന്നിവർ പങ്കെടുത്തു.
ചിറക്കടവ്: സി.പി.ഐ. ചിറക്കടവ് ലോക്കൽ കമ്മിറ്റി ചിറക്കടവ് പഞ്ചായത്തിൽ പച്ചക്കറികിറ്റ് വിതരണം നടത്തി. മണ്ഡലം സെക്രട്ടറി അഡ്വ.എം.എ.ഷാജി ലോക്കൽ സെക്രട്ടറി പി.പ്രജിത്തിന് കൈമാറി ഉദ്ഘാടനം ചെയ്തു.
മണിമല: താഴത്തു വടകര ക്ഷീരോത്പാദക സംഘം വെള്ളാവൂർ പഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്ക് ഒരു ചാക്ക് അരിയും പാലും നൽകി. സംഘം പ്രസിഡൻറ് കെ.എസ്.വിജയൻ പിള്ള പഞ്ചായത്ത് പ്രസിഡൻറ് ടി.എസ്.ശ്രീജിത്തിന് അരി കൈമാറി.
© 2019 All Rights Reserved. Powered by Summit