കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ. എൻ. ജയരാജ് ക്യാബിനറ്റ് റാങ്കോടെ ഗവൺമെന്റ് ചീഫ് വിപ്പായി നിയമിതനായി.
കാഞ്ഞിരപ്പള്ളിയുടെ ജനപ്രീയ നേതാവും, ഒരു സാധാരണക്കാരനായി അവരുടെ ഇടയിൽ വർഷങ്ങളോളം പ്രവർത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഡോ. എൻ. ജയരാജ്, കേരള കോൺഗ്രസ് (എം) ഉന്നതധികാര സമിതി അംഗവും പാർട്ടി ജനറൽ സെക്രട്ടറിയുമായണ്. മൂന്നാം പ്രാവശ്യവും, തുടർച്ചയായി കാഞ്ഞിരപ്പള്ളിയുടെ എംഎൽഎയായി തുടരുന്ന അദ്ദേഹം 25 വർഷത്തോളം എൻഎസ്എസ് കോളജുകളിൽ സാമ്പത്തിക ശാസ്ത്രം പഠിപ്പിച്ചിരുന്ന ഒരു മികച്ച അധ്യാപകനായിരുന്നു. കേരള സർവകലാശാലയിൽനിന്നു പിഎച്ച്ഡി നേടിയ അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം കൂടാതെ, ഒരു മികച്ച കവിയും കോളമിസ്റ്റുമാണ് . ഭാര്യ: ഗീത. മകൾ: പാർവതി
മന്ത്രിയും ഡപ്യൂട്ടി സ്പീക്കറുമായിരുന്ന നാരായണക്കുറുപ്പിന്റെയും കെ.ലീലാദേവിയുടെയും മകനായ ഡോ. എൻ. ജയരാജിന്റെ ആദ്യ ജയം വാഴൂരിൽനിന്നായിരുന്നു. പിന്നീടു മണ്ഡലം കാഞ്ഞിരപ്പള്ളിയായി പുനഃസംഘടിപ്പിച്ചു. ഇവിടെനിന്നു ജയരാജും ഇപ്പോൾ കാബിനറ്റ് പദവിയിൽ എത്തുന്നു. രണ്ടു വട്ടം കോട്ടയം ജില്ലാ പഞ്ചായത്തംഗമായിരുന്നു അദ്ദേഹം .