കോവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സംസ്കരിച്ചു.
പാറത്തോട് പഞ്ചായത്തിലെ 15 ആം വാർഡിൽ കോവിഡ് ബാധിച്ച് പാലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച വയോധികയുടെ മൃതദേഹം പാലാ മുനിസിപ്പൽ പൊതു സ്മശാനത്തിൽ പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകത്തിന്റെയും,15 ആം വാർഡ് മെമ്പർ ഷാലിമ്മ ജെയിംസിന്റെയും നേതൃത്വത്തിൽ സംസ്കരിച്ചു. സംസ്കാര ചടങ്ങുകൾക്ക് സന്നദ്ധ പ്രവർത്തകരായ സിജോ പൊടിമറ്റം, സുനിൽ ഐസക് മുക്കുങ്കൽ. പാലായിലെ DYFI സന്നദ്ധ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി