മണിമലയാറ്റില്‍ ചാടിയയാളെ കാണാതായി ; തിരച്ചിൽ തുടരുന്നു .. ചാടിയത് സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ പ്രകാശൻ ആണെന്ന് കരുതപ്പെടുന്നു .

മണിമല : ഷൂസും ബാഗും ID കാര്‍ഡും മണിമല വലിയപാലത്തില്‍ വച്ചിട്ട് ഒരാൾ ആറ്റിലേക്ക് ചാടി. ബാഗില്‍ നിന്നും കിട്ടിയ ID കാർഡിലെ വിവരം അനുസരിച്ചു ചാടിയയാൾ പത്തനാട് സ്വദേശി പ്രകാശൻ ആണെന്ന് കരുതപ്പെടുന്നു. പ്രകാശൻ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറാണ്. ചാടിയത് പ്രകാശൻ ആണെന്നുള്ളതിന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
.
ഇയാളെ കണ്ടെത്താനായി അഗ്നിരക്ഷാസേനയും സ്‌കൂബ ടീം അംഗങ്ങളും ആറ്റിൽ തിരച്ചില്‍ തുടരുകയാണ്.
തിങ്കളാഴ്ച രാവിലെ പത്തു മണിയോടെയാണ് പ്രകാശന്‍ മണിമല വലിയ പാലത്തില്‍നിന്ന് മണിമലയാറ്റിലേക്ക് ചാടിയത്. ആറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചതാണെന്നാണ് നിഗമനം. എന്താണ് ഇതിനു പിന്നിലെ കാരണമെന്ന് ഇതുവരെ വ്യക്തമല്ല.

മണിമലയാറ്റില്‍ ചാടിയതാരെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല . . മണിമല ദീപ്തി കോളേജിലെ മുന്‍ അധ്യാപകനായിരുന്നു ചാടിയെന്നു കരുതപ്പെടുന്ന പ്രകാശൻ. ഇപ്പോള്‍ സ്പെക്ഷ്യല്‍ വില്ലേജ് ഓഫീസര്‍ ആണ്. പത്തനാട് സ്വദേശിയാണ് .

.

error: Content is protected !!