എസ്ഡിപിഐ -പോപുലർ ഫ്രണ്ട് പ്രവർത്തകർ സംയുക്തമായി ഭക്ഷ്യ കിറ്റ് വിതരണം നടത്തി.

കാഞ്ഞിരപ്പള്ളി: എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സംയുക്തമായി കാഞ്ഞിരപ്പള്ളിയിലെ വിവിധ പ്രദേശങ്ങളിലായി ഭക്ഷ്യ കിറ്റ് വിതരണം നടത്തി.

ആനക്കല്ല് മേഖലകളിൽ പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോണി കുട്ടി മഠത്തിനകം ഭക്ഷ്യ കിറ്റുകൾ വിതരണം നടത്തി ഉദ്ഘാടനം നിർവഹിച്ചു.

കേവിഡ് 19 ആരംഭിച്ച ഘട്ടം മുതൽ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലും എസ്ഡിപിഐ . പോപുലർ ഫ്രണ്ട് പ്രവർത്തകർ സംയുക്തമായി കർമനിരതരായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

കോവിഡുമായിബന്ധപ്പെട്ട വീടുകൾ ഫോഗിങ്ങ് നടത്തിയും പരിസരങ്ങൾ ശുചീകരിക്കുകയും ആരോഗ്യ സേവനങ്ങൾ ആവശ്യമായ ഘട്ടങ്ങളിൽ ആശുപത്രികളിൽ എത്തിക്കുകയും കോവിഡു രോഗികൾ മരണമടഞ്ഞവരെ മരണാനന്തര ചടങ്ങുകൾ നടത്തിയും ഭക്ഷ്യക്ഷാമം നേരിടുന്ന പ്രദേശങ്ങകിൽ വീടുകളിൽ നേരിട്ട് എത്തി ഭക്ഷ്യ കിറ്റുകൾ മരുന്നുകൾ സാനിറ്ററി സാധനങ്ങൾ എത്തിച്ചുകൊണ്ടിരിക്കുന്നു.

ഇന്നു നടന്ന ഭക്ഷ്യ കിറ്റുകൾ 300 ഓളം പേർക്ക് ആനക്കല്ല്, വില്ലണി ഭാഗങ്ങളിൽ നൽകാൻ സാധിച്ചു. പാറത്തോട് പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ഡയസ് കോക്കാട്ട് പങ്കെടുത്തു സംസാരിച്ചു.

എസ്ഡിപിഐ,പോപുലർ ഫ്രണ്ട് നേതൃത്വങ്ങളായ സുനീർ പാറയ്ക്കൽ, ഷാജഹാൻ ആനക്കല്ല്, നിയാസ്, ലത്തീഫ് ,താജുദീൻ, ഷിനാജ്, മുജീബ്, സൈനുദീൻ എന്നിവർ നേതൃത്വം നൽകി.

error: Content is protected !!