കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ കാണുന്നവരെ പിടികൂടാൻ മിന്നല്‍പരിശോധന, കാഞ്ഞിരപ്പള്ളിയിൽ 2 പേര്‍ക്കെതിരേ കേസ്

കാഞ്ഞിരപ്പള്ളി : ഓപ്പറേഷന്‍ പി-ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പോലീസിന്റെ മിന്നല്‍ പരിശോധന നടത്തിയതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയി പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ 2 പേര്‍ക്കെതിരേ കേസെടുത്തു . ഓണ്‍ലൈനില്‍ കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ കാണുന്നവര്‍ക്കെതിരേയും ഇത്തരം ദൃശ്യങ്ങള്‍ പങ്കുവെച്ചവര്‍ക്കെതിരേയുമാണ് പോലീസ് നടപടി സ്വീകരിച്ചത്. കാഞ്ഞിരപ്പള്ളി ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തയിത്. കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി ഓഫീസിന്റെ കീഴിലുള്ള മറ്റ് പോലീസ് സ്റ്റേഷനുകൾ ഉൾപ്പെടെ 8 സമാനമായ കേസുകൾ ഉണ്ട് .

ഓപ്പറേഷന്‍ പി ഹണ്ട് (പി-പോണോഗ്രാഫി അഥവാ അശ്ലീലദൃശ്യങ്ങള്‍) എന്ന പേരിട്ടായിരുന്നു ഞായറാഴ്ച രാവിലെമുതല്‍ റെയ്ഡ് നടത്തിയത്. പിടിച്ചെടുത്ത ഫോണുകളിൽ ചിലതിൽ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യപ്പെട്ടെങ്കിലും, അവ ഫോറൻസിക് പരിശോധയ്ക്ക് അയച്ചിരിക്കുകയാണ്. ഇവര്‍ നിരോധിത സൈറ്റുകളില്‍നിന്നു കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ കാണുകയോ ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ പോക്‌സോ കേസ് കൂടി ചാര്‍ജ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

ഓണ്‍ലൈനില്‍ അശ്ലീലദൃശ്യങ്ങള്‍ സ്ഥിരമായി കാണുന്നവരെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ തിരിച്ചറിഞ്ഞ് ആണ് കേസെടുത്തത് . ഇവരുടെ മൊബൈലുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. ഓപ്പറേഷന്‍ പി ഹണ്ട് (പി-പോണോഗ്രാഫി അഥവാ അശ്ലീലദൃശ്യങ്ങള്‍) എന്ന പേരിട്ടായിരുന്നു ഞായറാഴ്ച രാവിലെമുതല്‍ നടത്തിയ റെയ്ഡ്. അശ്ലീലസൈറ്റുകളില്‍നിന്ന് കുട്ടികളുടെ വീഡിയോ ഡൗണ്‍ലോഡ് ചെയ്യുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്തുന്നതിനായി സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലീസ് പരിശോധനകള്‍ നടത്തുന്നുണ്ട്.

25,000 രൂപയോളം വിലവരുന്ന ഫോണുകള്‍ പിടിച്ചെടുത്തവയില്‍ പെടുന്നു. സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തുന്ന സാമഗ്രികള്‍ പിടിച്ചെടുക്കാന്‍ അനുവദിക്കുന്ന കുറ്റകൃത്യ നിയമം 102-ാം വകുപ്പ് പ്രകാരമാണ് ഫോണുകള്‍ പിടിച്ചത്. ഇവ കോടതിയില്‍ ഹാജരാക്കി വിശദപരിശോധനയ്ക്കുശേഷം കുറ്റകൃത്യവുമായി ബന്ധമില്ലെന്ന കണ്ടാലേ ഉടമസ്ഥന് തിരികെ നല്‍കൂ.

error: Content is protected !!