ഒന്നിച്ച് കയറാവുന്നവരുടെ എണ്ണത്തിലെ പരിമിതി; ഓൺലൈൻ ക്ലാസിന് വെല്ലുവിളി

 

: ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഒരേസമയം ഒന്നിച്ച് കയറാവുന്നവരുടെ എണ്ണത്തിലുള്ള പരിമിതി ഹയർസെക്കൻഡറി ക്ലാസുകളെ ബാധിക്കുന്നു. സയൻസ്, ഭാഷാവിഷയങ്ങളിൽ വിവിധ ബാച്ചുകളെ ഒന്നിച്ചിരുത്തിയാണ് ക്ലാസുകൾ നടത്തിയിരുന്നത്. അധ്യാപകരിൽ അധികവും ഗൂഗിൾ മീറ്റ് വഴിയാണ് ഓൺലൈൻ ക്ലാസെടുക്കുന്നത്. സയൻസ്, ഭാഷാവിഷയങ്ങളിൽ ഒരുമിച്ചിരുത്തിയുള്ള ക്ലാസുകളിൽ 100 മുതൽ 120 വരെ കുട്ടികൾ വരും. ഇത്തരം സന്ദർഭത്തിൽ ആദ്യം മീറ്റിൽ ജോയിൻ ചെയ്യുന്ന 100 വിദ്യാർഥികൾക്ക് മാത്രമേ ക്ലാസിൽ പ്രവേശിക്കാനാകൂ. 

ചെലവേറിയ പരിഹാരം

ഡെസ്‌ക് ടോപ്പ്, ലാപ്‌ടോപ്പ് എന്നിവയിൽ വിൻഡോസ് ഉപയോഗിച്ച് സ്‌ക്രീൻ ഷെയർ ചെയ്ത് മുഴുവൻ കുട്ടികളെയും ക്ലാസിൽ പ്രവേശിപ്പിക്കാനാകും. ഇതിനുപുറമേ സ്‌കൂൾ വെബ്‌സൈറ്റ് തയ്യാറാക്കി സെർവർ ഉപയോഗിച്ച് മുഴുവൻ വിദ്യാർഥികളെയും ക്ലാസിൽ പ്രവേശിപ്പിക്കാം. 

ഇത്തരത്തിൽ സെർവർ ഉപയോഗിക്കുന്നതിന് മാസംതോറും ആറായിരത്തിലധികം രൂപ ചെലവുവരും. ഇത് ഇപ്പോഴത്തെ സാഹചര്യത്തിൽ സ്‌കൂളുകൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. കൂടുതൽ കുട്ടികളുള്ള സ്‌കൂളുകളിലെ അധ്യാപകർ, ക്ലാസ് റെക്കോഡ് ചെയ്ത് വാട്‌സാപ്പ് വഴി ഡിജിറ്റൽ ക്ലാസുകളായി കുട്ടികൾക്ക് അയച്ചുകൊടുക്കുകയാണ്. 

സ്‌ക്രീൻ പങ്കിടുമ്പോഴും പ്രശ്‌നങ്ങൾ 

സ്‌ക്രീൻ ഷെയർ ചെയ്ത് ക്ലാസ് എടുക്കുമ്പോഴും ചില പ്രശ്‌നങ്ങളുണ്ട്. 

അധ്യാപികയുടെ സംഭാഷണം ഇരട്ടിച്ച് കേൾക്കുന്നതിന് കാരണമായേക്കാം.

ഭൂരിപക്ഷം അധ്യാപകരും മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ഓൺലൈൻ ക്ലാസുകൾ എടുക്കുന്നത്. ഇതിലും നൂറിലധികം വിദ്യാർഥികൾക്ക് ക്ലാസിൽ പ്രവേശിക്കാനാവില്ല.

error: Content is protected !!