KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ഏർപ്പെടുത്തിയിരുന്ന അധിക നിയന്ത്രണങ്ങൾ പിൻവലിച്ചു

കാഞ്ഞിരപ്പള്ളി : കോവിഡ് വ്യാപനം മൂലം കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ഏർപ്പെടുത്തിയിരുന്ന അധിക നിയന്ത്രണങ്ങൾ പിൻവലിച്ചതായി കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ ആർ തങ്കപ്പൻ അറിയിച്ചു. ഇന്ന് പഞ്ചായത്ത് ഓഫിസിൽ നടന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

ഇനി കേരള സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന പൊതുവായ നിയന്ത്രണങ്ങൾ മാത്രമായിരിക്കും ഉണ്ടായിരിക്കുക .

പഞ്ചായത്ത് രണ്ടാഴ്ച മുൻപ് പ്രഖ്യാപിച്ച അധിക നിയന്ത്രങ്ങളുടെ കാലാവധി ഇന്നലെ കൊണ്ട് കഴിഞ്ഞിരുന്നുവെങ്കിലും, നിയന്ത്രണം തുടരണമോ വേണ്ടയോ എന്ന തീരുമാനം ഇന്നാണ് കൈകൊണ്ടത്. നിയന്ത്രങ്ങളുടെ കാലാവധി കഴിഞ്ഞതോടെ, ഇന്ന് രാവിലെ പലരും കാഞ്ഞിരപ്പള്ളി ടൗണിൽ കടകൾ തുറന്നുവെങ്കിലും, പോലീസ് എത്തി അടപ്പിച്ചിരുന്നു. തുടർന്നു ഉച്ചയോടെയാണ് അധിക നിയന്ത്രണങ്ങൾ പിൻവലിക്കുന്നുവെന്ന പഞ്ചായത്തിന്റെ തീരുമാനം വന്നത് .

error: Content is protected !!