പമ്പിൽ നിന്നും പെട്രോൾ വാങ്ങിയവർക്ക് നികുതിപ്പണം തിരികെ നൽകി പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെ യൂത്ത്കോൺഗ്രസ് പ്രതിഷേധസമരം നടത്തി
കാഞ്ഞിരപ്പള്ളി : പെട്രോൾ ഡീസൽ വിലവർദ്ധനവിലെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നികുതി ഭീകരതക്കെതിരെ യൂത്ത്കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ പെട്രോൾ പമ്പിന് മുന്നിൽ സമരം നടത്തി.
വാഹനങ്ങളിൽ പെട്രോൾ അടിക്കാൻ എത്തിയ 5 ആളുകൾക്ക് പമ്പിൽ പെട്രോളിന് നൽകിയ പണത്തിന്റെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈടാക്കുന്ന നികുതി പണം തിരികെ നൽകിയ സമരത്തിന് യൂത്ത്കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ എം കെ ഷമീർ, നായിഫ് ഫൈസി, കെ എസ് യു ജില്ലാ സെക്രട്ടറി കെ എൻ നൈസാം, ഹസീബ് സൈനുദ്ധീൻ , ആമീൻ നജീബ്, സൈത് മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി