കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു

കാഞ്ഞിരപ്പള്ളി : കോവിഡ് മഹാമാരിയിൽ ദുരിതം അനുഭവിക്കുന്ന കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 21-ാം വാർഡിലെ 150 ഭവനങ്ങളിൽ കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ നേതൃത്തത്തിൽ സ്വരൂപിച്ച ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.
വാർഡ് പ്രസിഡന്റ് ജോജി കോഴിമലയുടെ അദ്ധ്യക്ഷതയിൽ വിതരണോത്ഘാടനം DCC ജനറൽ സെക്രട്ടറി പി.എ ഷമീർ നിർവ്വഹിച്ചു. DCC മെമ്പർ രഞ്ജു തോമസ്, സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ തോമസുകുട്ടി ഞള്ളത്തുവയലിൽ, പഞ്ചായത്ത് മെമ്പർ ബിജു പത്യാല, UDF മണ്ഡലം ചെയർമാൻ ജോയി മുണ്ടാമ്പള്ളി, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിനി ജിബു, ജിനോ കാവാലം, അപ്പച്ചൻ കരിയിൽ, ജോസ് മാത്യു, ജിബു നീർണ്ണാക്കുന്നേൽ, ജോഷി താന്നിമൂട്ടിൽ തുടങ്ങിയവർ നേതൃത്വം നല്കി.

error: Content is protected !!