മുക്കുട്ടുതറ കേന്ദ്രമായി പുതിയ വില്ലേജ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് എരുമേലി പഞ്ചായത്ത് പ്രസിഡണ്ട് തങ്കമ്മ ജോർജുകുട്ടി റവന്യു മന്ത്രിക്ക് നിവേദനം നൽകി

മുക്കുട്ടുതറ : വിസ്തൃതമായ എരുമേലി തെക്ക് വില്ലേജ് വിഭജിച്ച് മുക്കുട്ടുതറ കേന്ദ്രമായി പുതിയ വില്ലേജ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് എരുമേലി പഞ്ചായത്ത് പ്രസിഡണ്ട് തങ്കമ്മ ജോർജുകുട്ടി റവന്യു മന്ത്രിക്ക് നിവേദനം നൽകി.

പത്തനംതിട്ട- ഇടുക്കി ജില്ലകളിലെ അതിർത്തി വരെ വ്യാപിച്ചു കിടക്കുന്ന എരുമേലി തെക്ക് വില്ലേജിലെ ജനങ്ങൾ വില്ലേജ് ആവശ്യങ്ങൾക്ക് ഏറെ സമയവും പണവും ചെലവഴിച്ച് എത്തുന്നത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്ന് നിവേദനത്തിൽ ചൂണ്ടികാട്ടി

error: Content is protected !!