കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ജനകീയ ഹോട്ടൽ പ്രവർത്തനമാരംഭിച്ചു
കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ജനകീയ ഹോട്ടൽ പ്രവർത്തനമാരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എസ് സജിമോൻ അധ്യക്ഷനായി. അഡ്വക്കറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സി ജോസഫ് സ്വാഗതം പറഞ്ഞു. കുടുംബശ്രീ ഡി എം സി അഭിലാഷ് കെ ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം പി ആർ അനുപമ, കെ. എസ്. മോഹനൻ, രജനി. എം. ആർ, ജേക്കബ് ചാക്കോ ,എം.വി.ഹരിഹരൻ, ബിജോയ് ജോസ്, രജനി സലിലൻ ,സിന്ധു എം.എസ് ,വിനോദ് കെ.ആർ. , ആന്റണി ആഗസ്റ്റ്യൻ, മായ.റ്റി.എൻ ,സൗമ്യ കനി ,എലിസബത്ത് സാബു, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി കെ സണ്ണി എന്നിവർ ചടങ്ങിൽ പങ്കെടുത്തു .