ശ​ബ​രി റെ​യി​ൽ​വേ പ​ദ്ധ​തി; ന​ട​പ​ടി​ക​ൾ ഉ​ട​ൻ തു​ട​ങ്ങും

കോ​​വി​​ഡ് നി​​യ​​ന്ത്ര​​ണ​​ത്തി​​ലാ​​യി ഓ​​ഫീ​​സു​​ക​​ൾ സ​​ജ്ജ​​മാ​​കു​​ന്ന മു​​റ​​യ്ക്ക് ശ​​ബ​​രി റെ​​യി​​ൽ​​വേ പ​​ദ്ധ​​തി​​ക്ക് ആ​​വ​​ശ്യ​​മാ​​യ സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്കു​​ന്ന ന​​ട​​പ​​ടി​​ക​​ളു​​ടെ ര​​ണ്ടാം​​ഘ​​ട്ടം തു​​ട​​ങ്ങി​​വ​​യ്ക്കാ​​ൻ സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​നം. അ​​ങ്ക​​മാ​​ലി മു​​ത​​ൽ കാ​​ല​​ടി​​വ​​രെ​​യു​​ള്ള സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്ക​​ലും നി​​ർ​​മാ​​ണ ന​​ട​​പ​​ടി​​ക​​ളും പൂ​​ർ​​ത്തി​​യാ​​യി​​ട്ടു​​ണ്ട്. തു​​ട​​ർ​​ന്നു മൂ​​വാ​​റ്റു​​പു​​ഴ, തൊ​​ടു​​പു​​ഴ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും കോ​​ട്ട​​യം ജി​​ല്ല​​യി​​ലും ആ​​വ​​ശ്യ​​മാ​​യ സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്കും.
ഏ​​റ്റ​​വും ലാ​​ഭ​​ക​​ര​​വും ന​​ഷ്ടം ഒ​​ഴി​​വാ​​ക്കു​​ന്ന​​തു​​മാ​​യ അ​​ലൈ​​ൻ​​മെ​​ന്‍റ് അ​​നു​​സ​​രി​​ച്ച് സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്കും. 


കാ​​ല​​ടി മു​​ത​​ൽ അ​​ടു​​ത്ത​​വ​​ർ​​ഷം നി​​ർ​​മാ​​ണ ജോ​​ലി​​ക​​ൾ തു​​ട​​ങ്ങാ​​നാ​​ണ് നീ​​ക്കം. ഇ​​തി​​നാ​​യി മൂ​​വാ​​റ്റു​​പു​​ഴ​​യി​​ൽ വീ​​ണ്ടും താ​​ത്കാ​​ലി​​ക ഓ​​ഫീ​​സ് തു​​റ​​ക്കാ​​നും സ്പെ​​ഷ​​ൽ ത​​ഹ​​സീ​​ൽ​​ദാ​​ർ​​മാ​​രെ നി​​യ​​മി​​ക്കാ​​നും ന​​ട​​പ​​ടി​​ക​​ൾ പു​​രോ​​ഗ​​മി​​ക്കു​​ന്നു.
2815 കോ​​ടി രൂ​​പ ചെ​​ല​​വ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന അ​​ങ്ക​​മാ​​ലി ശ​​ബ​​രി റെ​​യി​​ൽ​​പാ​​ത​​യു​​ടെ അ​​ന്പ​​തു ശ​​ത​​മാ​​നം സം​​സ്ഥാ​​നം ഏ​​റ്റെ​​ടു​​ക്കാ​​നും കി​​ഫ്ബി മു​​ഖേ​​ന ആ​​വ​​ശ്യ​​മാ​​യ പ​​ണം ല​​ഭ്യ​​മാ​​ക്കാ​​നും തീ​​രു​​മാ​​നി​​ച്ചി​​ട്ടു​​ണ്ട്. 
അ​​ങ്ക​​മാ​​ലി ശ​​ബ​​രി​പാ​​ത എ​​രു​​മേ​​ലി​​യി​​ൽ​​നി​​ന്നു പു​​ന​​ലൂ​​ർ വ​​രെ പി​​ന്നീ​​ട് ദീ​​ർ​​ഘി​​പ്പി​​ക്കും. ശ​​ബ​​രി​പാ​​ത​​യു​​ടെ ന​​ട​​ത്തി​​പ്പും പ​​രി​​പാ​​ല​​ന​​വും റെ​​യി​​ൽ​​വേ മ​​ന്ത്രാ​​ല​​യം ത​​ന്നെ നി​​ർ​​വ​​ഹി​​ക്ക​​ണ​​മെ​​ന്നും പാ​​ത​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്ന സ്റ്റേ​​ഷ​​നു​​ക​​ളു​​ടെ വി​​ക​​സ​​നം പൊ​​തു​​സ്വ​​കാ​​ര്യ പ​​ങ്കാ​​ളി​​ത്ത​​മു​​ള്ള പ്ര​​ത്യേ​​ക ക​​ന്പ​​നി വ​​ഴി ന​​ട​​പ്പാ​​ക്ക​​ണ​​മെ​​ന്നും സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ കേ​​ന്ദ്ര റെ​​യി​​ൽ​​വേ മ​​ന്ത്രാ​​ല​​യ​​ത്തോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. 
ഈ ​​പാ​​ത​​യി​​ലൂ​​ടെ ല​​ഭി​​ക്കു​​ന്ന വ​​രു​​മാ​​ന​​ത്തി​​ൽ ചെ​​ല​​വു ക​​ഴി​​ച്ചു​​ള്ള തു​​ക സം​​സ്ഥാ​​ന​​വും റെ​​യി​​ൽ​​വേ​യും 50:50 അ​​നു​​പാ​​ത​​ത്തി​​ൽ പ​​ങ്കി​​ട​​ണ​​മെ​​ന്ന് ധാ​​ര​​ണ​​യി​​ലാ​​ണു പ​​കു​​തി ചെ​​ല​​വു വ​​ഹി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ച​​ത്. 
1997-98 ലെ ​​റെ​​യി​​ൽ​​വേ ബ​​ജ​​റ്റി​​ൽ പ്ര​​ഖ്യാ​​പി​​ച്ച പ​​ദ്ധ​​തി​​യാ​​ണ് എ​​രു​​മേ​​ലി വ​​ഴി​​യു​​ള്ള ശ​​ബ​​രി​​പാ​​ത. തു​​ട​​ർ​​ന്നു വ​​ന്ന പ​​ത്തു വ​​ർ​​ഷ​​ങ്ങ​​ളി​​ലെ​​യും റെ​​യി​​ൽ​​വേ ബ​​ജ​​റ്റു​​ക​​ളി​​ൽ തു​​ക വ​​ക​​യി​​രു​​ത്തി​​യെ​​ങ്കി​​ലും സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്ക​​ലു​​മാ​​യ ബ​​ന്ധ​​പ്പെ​​ട്ട ത​​ർ​​ക്ക​​ങ്ങ​​ളെ​​ത്തു​​ട​​ർ​​ന്ന് ജോ​​ലി​​ക​​ൾ അ​​നി​​ശ്ചി​​ത​​ത്വ​​ത്തി​​ലാ​​യി. 
പ​​ദ്ധ​​തി പ്ര​​ഖ്യാ​​പി​​ക്കു​​ന്പോ​​ൾ ചെ​​ല​​വ് 517 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്ന​​ത് നി​​ല​​വി​​ൽ 2815 കോ​​ടി രൂ​​പ​​യാ​​യി ഉ​​യ​​ർ​​ന്നു.

error: Content is protected !!