എഴുപതിന്റെ ചെറുപ്പത്തിൽ കുറുവാമുഴി പുതുപ്പറമ്പിൽ ടി ജെ തോമസും ഭാര്യ സൂസനും കോവിഡ് കാലത്തിലും കൃഷിയിലൂടെ സമ്പന്നർ ..
November 8, 2020
എരുമേലി : കോവിഡ് കാലത്ത് എങ്ങനെയാണ് ജീവിക്കേണ്ടതെന്ന് സമൂഹത്തിന് കാണിച്ചുകൊടുക്കുകയാണ് എഴുപത് വയസ്സ് കഴിഞ്ഞ കുറുവാമുഴി പുതുപ്പറമ്പിൽ ടി ജെ തോമസും ഭാര്യ സൂസനും. കോവിഡ് മൂലം സാമ്പത്തികമായി തകർന്നുപോയി എന്നൊക്കെ വിലപിക്കുന്നവർ ഇവരുടെ ജീവിതം കണ്ടുപഠിക്കേണ്ടതാണ്. കോവിഡ് ദുരിതത്തെകുറിച്ച് വിലപിക്കുവാനൊന്നും അവർക്ക് സമയമില്ല. മൽസ്യകൃഷിയും പച്ചക്കറിക്കൃഷിയും, ഫലവൃക്ഷ കൃഷിയും മൂലം കിട്ടുന്ന ആദായം മാത്രമല്ല, പ്രമേഹ രോഗികൾക് ഏറെ പ്രയോജനം ചെയ്യുന്ന മാഗോ ദേവ് കൃഷിയാണ് അവരെ എക്കാലവും സമ്പന്നരാക്കുന്നത്. അപൂർവ ചെടിയായ മാഗോ ദേവിന്റെ കുരുവിന് കിലോഗ്രാമിന് എണ്ണായിരം രൂപ വിലയുണ്ടന്ന് തോമസ് പറയുന്നു.
ദിവസവും നാനൂറിലേറെ മീനുകൾക്ക് തീറ്റ കൊടുക്കണം. ഇതിനിടെ പ്രമേഹത്തിന് മരുന്ന് ചോദിച്ച് പലരും എത്തും. പറമ്പ് കവിഞ്ഞ പച്ചക്കറി കൃഷിക്ക് എന്നും പരിചരണം നൽകിക്കൊണ്ടിരിക്കണം. വയസ് എഴുപത് ആയെന്ന് തോന്നുന്നില്ല തോമസിന്. ദിവസവും നാനൂറിലേറെ മീനുകൾക്ക് തീറ്റ കൊടുക്കണം. ഇതിനിടെ പ്രമേഹത്തിന് മരുന്ന് ചോദിച്ച് പലരും എത്തും. പറമ്പ് കവിഞ്ഞ പച്ചക്കറി കൃഷിക്ക് എന്നും പരിചരണം നൽകിക്കൊണ്ടിരിക്കണം. സഹായിക്കാൻ ഭാര്യ സൂസൻ മാത്രം. ഈ പണിതിരക്കിനിടെ പ്രായത്തിന്റെ അവശതകൾ അറിയുന്നേയില്ലെന്ന് ഇരുവരും പറയുന്നു.
ഇതുവരെ കാര്യമായ രോഗപ്രശ്നങ്ങളൊന്നുമില്ലന്നും കൃഷിയാണ് ഇതിന്റെ രഹസ്യമെന്നും ഇരുവരും സന്തോഷത്തോടെ പറയുന്നു. കൃഷി കൊണ്ട് പ്രായത്തിന്റെ അവശതകൾ മറികടക്കുന്നത് കുറുവാമുഴി പുതുപ്പറമ്പിൽ ടി ജെ തോമസും ഭാര്യ സൂസനുമാണ്. പ്രമേഹ രോഗികൾക് ഏറെ പ്രയോജനം ചെയ്യുന്ന മാഗോ ദേവ് കൃഷിയാണ് ഇരുവരെയും ഏറെ വ്യത്യസ്തരാക്കുന്നത്. ഇതിന്റെ കുരുവിന് കിലോഗ്രാമിന് എണ്ണായിരം രൂപ വിലയുണ്ടന്ന് തോമസ് പറയുന്നു. ഇത് നട്ടുവളർത്തി മരുന്നിനായി ഉപയോഗിക്കാൻ ഒട്ടേറെ ആളുകൾ ഇവിടെയെത്തുന്നുണ്ട്. വീടിന്റെ പുറകിലായി നിർമ്മിച്ചിട്ടുള്ള പടുതാകുളത്തിൽ 400 ലേറെ തിലോപ്പിയ, ശൗരജനങ്ങളിൽപ്പെട്ട മൽസ്യങ്ങളെ വളർത്തുന്നുണ്ട്. പാവൽ, പയർ, കോവൽ, ചേമ്പ്, ചേന, കപ്പ, വാഴ, റംബൂട്ടാൻ, മാംഗോസ് തുടങ്ങിയവയാണ് പറമ്പിലെ കൃഷിയിനങ്ങൾ.
തോമസും ഭാര്യ സുസനും അതി രാവിലെ തന്നെ വീടിനോട് ചേർന്നുള്ള ഭൂമിയിൽ കൃഷി പണിയുമായി ഇറങ്ങും. വീട്ടുമുറ്റത്ത് പടർന്ന് പന്തലിച്ച് നിൽക്കുന്ന റംബുട്ടാനിൽ നിന്നും പ്രതിവർഷം 15000 രൂപയുടെ ഫലം ലഭിക്കുന്നുണ്ടന്ന് തോമസ് പറയുന്നു. ഏക മകൻ കിരൺ കുടുംബ സമേതം ദുബായിൽ ജോലി ചെയ്യുന്നു. കൃഷിയോട് മല്ലടിച്ചാൽ ജീവിത സായാഹ്‌നത്തിൽ അവശതകളോട് മല്ലടിക്കേണ്ടിവരില്ലെന്ന് കാട്ടിത്തരുകയാണ് തോമസും സൂസനും.