KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അമേരിക്കൻ തിരഞ്ഞെടുപ്പിൽ മണിമല സ്വദേശി മനോജ് മാത്യു തോമസിന് വിജയം

 November 8, 2020 

മണിമല : അമേരിക്കൻ തിരഞ്ഞെടുപ്പിൽ കൗൺസിലറായി മണിമല സ്വദേശി വിജയിച്ചു.

റിപ്പബ്ലിക്കൻ പാർട്ടിയംഗമാണ്. മണിമല കടയനിക്കാട് മുല്ലത്തലശ്ശേരിയിൽ എം.ടി.മാത്യുവിന്റെ മകൻ മനോജ് മാത്യു തോമസാണ് മീനസോട്ട സംസ്ഥാനത്തിലെ കോർ കോറൻ മുനിസിപ്പൽ കൗൺസിലറായി വിജയിച്ചത്. 15 വർഷമായി അമേരിക്കയിൽ കംപ്യൂട്ടർ എൻജിനീയറാണ് മനോജ്. അച്ഛനും അമ്മയും അമേരിക്കയിലായിരുന്നു.

മണിമല പുളിക്കൽ കുടുംബാംഗം ജോയ്സിയാണ് ഭാര്യ.

error: Content is protected !!