കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ കെട്ടിട നിര്‍മാണം അന്തിമഘട്ടത്തില്‍
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ അവസാനഘട്ട നിര്‍മാണങ്ങള്‍ പൂര്‍ത്തികരിക്കുന്നതിനായി കാഞ്ഞിരപ്പള്ളി ടിബിയില്‍ ചീഫ് വിപ്പ് എന്‍. ജയരാജ് നേതൃത്വത്തില്‍ അവലോകന യോഗം നടത്തി. ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ പണികള്‍ പൂര്‍ത്തികരിച്ച് ഒകേ്‌ടാബറില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് പറഞ്ഞു.
ലിഫ്‌റ്റിന്റെയും ഫയറിന്റെയും പണികളാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. ലിഫ്‌റ്റിന്റെ പണികള്‍ അടുത്ത ആഴ്‌ചയില്‍ ആരംഭിക്കും. ഫയറിന്റെ ടെന്‍ഡര്‍ ഏറ്റെടുക്കാന്‍ ആരും ഇല്ലാത്തതിനാല്‍ 16ന് വീണ്ടും ടെന്‍ഡര്‍ ചെയ്യും. പമ്പിങിന്റെയും കെട്ടിടത്തിന്റെ ചുറ്റുമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം പൂര്‍ത്തിയാക്കാനുണ്ട്. അതിനായി ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ എസ്‌റ്റിമേറ്റ് പൊതുമരാമത്ത് തയാറാക്കി. കാന്റീനില്‍ വെള്ളമെത്തിക്കാന്‍ ഒരു ലക്ഷം രൂപയുടെ എസ്‌റ്റിമേറ്റും തയാറാക്കിയിട്ടുണ്ട്. നിര്‍മാണപ്രവര്‍ത്തനങ്ങളെല്ലാം രണ്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് മണി, പഞ്ചായത്ത് പ്രസിഡന്റ് സി. ആര്‍. ശ്രീകുമാര്‍, ഷാജി പാമ്പൂരി, സുമേഷ് ആന്‍ഡ്രൂസ്, ആന്റണി മാര്‍ട്ടിന്‍, ആശുപത്രി സൂപ്രണ്ട് ഡോ. ശാന്തി, ആര്‍. എം. ഒ. രേഖ ശാലിനി, പൊതുമരാമത്ത് ബില്‍ഡിങ്‌സ്, ഇലക്ര്‌ടിക്കല്‍ ഉദ്യോഗസ്‌ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.