മുണ്ടക്കയം ∙ ബവ്‌റിജസ് ഔട്ട്‌ലെറ്റിൽ നിന്നു മദ്യം കടത്തിയ സംഭവത്തിൽ മാനേജർ ഇൻചാർജിന് സസ്പെൻഷൻ
മുണ്ടക്കയം ∙ ബവ്‌റിജസ് ഔട്ട്‌ലെറ്റിൽ നിന്നു മദ്യം കടത്തിയ സംഭവത്തിൽ കേസും സസ്പെൻഷനും. കണക്കെടുപ്പു തുടരുമെന്നു കോർപറേഷൻ. പൈങ്ങണ ഔട്ട് ലെറ്റ് മാനേജർ ഇൻചാർജ് സൂരജ് സുരേന്ദ്രനെയാണ്സസ്പെൻഡ് ചെയ്തത്. ഷോപ്പ് അസിസ്റ്റന്റ് വിഷ്ണുവിനെ സ്ഥലംമാറ്റി. താൽക്കാലിക ജീവനക്കാരായ ഡോൺ മാത്യു, ശിവജി, സനൽ എന്നിവരെ പിരിച്ചുവിട്ടെന്നു ബവ്റിജസ് ജില്ലാ റീജനൽ മാനേജർ അറിയിച്ചു. ലോക്ഡൗൺ സമയത്ത് ഔട്ട്‌ലെറ്റിൽ നിന്നു കടത്തിയ മദ്യം അമിത വിലയ്ക്കു വിൽപന നടത്തിയെന്നാണു കേസ്.
96 കെയ്സ് മദ്യം കാണുന്നില്ലെന്നാണു കേസെന്നു ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ എ.ആർ.സുൾഫിക്കർ പറഞ്ഞു. ഷോപ് ഇൻ ചാർജിനെ പ്രതിയാക്കിയാണു കേസ് റജിസ്റ്റർ ചെയ്തത്. ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ച് ലോക്ഡൗൺ സമയത്തു മദ്യം വിറ്റതിനാണു കേസ്. വിൽപന നടത്തിയ മദ്യത്തിന്റെ തുക സംബന്ധിച്ച് ബവ്റിജസ് കോർപറേഷന്റെ പരിശോധനയ്ക്കു ശേഷമേ വ്യക്തത വരൂവെന്നും ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ പറഞ്ഞു.