പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി ശബരിമല പാതയോരങ്ങളെ മാലിന്യ മുക്തമാക്കി

കൂവപ്പള്ളി : പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി എരുമേലി പുണ്യം പൂങ്കാവനം കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ 8.00 മണിക്ക് ശബരിമല പാത തുടങ്ങുന്ന 26- മൈൽ മുതൽ മണങ്ങല്ലൂർ വരെയുള്ള റോഡിന്റെ ഇരുവശത്തും ഉള്ള പാതയോരങ്ങൾ, ഡ്രീം ലാൻഡ്, റോയൽ റബ്ബർ ലാറ്റക്സ്, ഞാർക്കലകാവ് അമ്പലം, കാഞ്ഞിരപ്പള്ളി 1 -മൈൽ ശ്രീ ധർമശാസ്താ അമ്പലം, st. ജോസഫ് ചർച്ച് കൂവപ്പള്ളി, മണങ്ങല്ലൂർ മുസ്ലിം പള്ളി, കാഞ്ഞിരപ്പള്ളി സിവിൽ ഡിഫെൻസ് സേനാഗംങ്ങൾ,കൂവപ്പള്ളി പൗരസമിതി അംഗങ്ങൾ, കൂവപ്പള്ളി വ്യാപാരി വ്യവസായി ഏകോപന സമിതി, വിവിധ ക്ലബ്ബുകൾ ,എന്നീ സംഘടനകളുടെ നേതൃത്വത്തിൽ കാട് വെട്ടിതെളിച്ചു മനോഹരമാക്കി അനുയോജ്യമായ പൂച്ചെടികൾ വച്ചു പുണ്യമാക്കി തീർത്തു. .

ഇതിന്റെ ഭാഗമായി കൂവപ്പളളിയിലും, മണങ്ങല്ലൂരും, നടന്ന സമ്മേളനത്തിത്തിന്റെ ഉദ്‌ഘാടനം കാഞ്ഞിരപ്പള്ളി DYSP ശ്രീ. സന്തോഷ്‌ കുമാർ ഉദ്ഘാടനം നിർവഹിച്ചു. കാഞ്ഞിരപ്പള്ളി ഒന്നാം മൈലിൽ നടന്ന സമ്മേളനം പുണ്യം പൂങ്കാവനം ജില്ലാ കോ -ഓർഡിനേറ്റരും, റിട്ട. അസിസ്റ്റന്റ് കമണ്ടന്റ് ശ്രീ. അശോക് കുമാർ നിർവഹിച്ചു. സമ്മേളനത്തിൽ കൂവപ്പള്ളി സെന്റ് ജോസഫ് ചർച്ച് അസിസ്റ്റന്റ് വികാരി.മാർട്ടിൻ കുറ്റിക്കാട്ട്, കൂവപ്പള്ളി മുസ്ലിം പള്ളി അസിസ്റ്റന്റ് ഇമാം നൗഷാദ് മൗലവി, മണങ്ങലൂർ മുസ്ലിം പള്ളി ഇമാം അലിയാർ മൗലവി,
ജനപ്രതിനിധികളായ K. R തങ്കപ്പൻ, ജോജി, ബിജോയ്‌, അനീറ്റ ജോസഫ്, ജോൻസി, സിന്ധു മോഹൻ, അബ്ദുൽ അസീസ് മണങ്ങലൂർ, എന്നിവർ ആശംസകൾ നേർന്നു. പരിപാടികൾക്കു എരുമേലി പുണ്യം പൂങ്കാവനം കോ -ഓർഡിനേറ്ററും, കാഞ്ഞിരപ്പള്ളി സബ് ഇൻസ്‌പെക്ടറും ആയ MS ഷിബു അധ്യക്ഷത വഹിച്ചു.

പുണ്യം പൂങ്കാവനം എരുമേലി ടീം അംഗങ്ങൾ ആയ SI ജോർജ്കുട്ടി, ASI അനിൽ പ്രകാശ്, CPO ജയലാൽ, വിശാൽ, വെൺമണി പോലീസ് സ്റ്റേഷൻ SCPO ബിജു, പ്രവർത്തകരായ നിജിൽ സോമൻ, വിഷ്ണു. രാജൻ,മനോജ്‌, മേരിക്കുട്ടി, സൂര്യ, ലത, ഷമീന, എന്നിവർ നേതൃത്വം നൽകി.

error: Content is protected !!