KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി എസ്ഐയ്ക്കും കോണ്‍സ്റ്റബിളിനും മർദ്ദനമേറ്റു; പ്രതി കസ്റ്റഡിയിൽ

 November 7, 2020 By 

കാഞ്ഞിരപ്പള്ളി : കുടുംബവഴക്ക് തീർക്കുവാൻ ഇടപെട്ട കാഞ്ഞിരപ്പള്ളി എസ്‌ഐ മുകേഷ് കുമാറിനും കോണ്‍സ്റ്റബിള്‍ നവാസിനും മർദ്ദനമേറ്റതായി പരാതി. ഇരുവരും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. 

മണ്ണാറക്കയം സബ് സ്‌റ്റേഷന് സമീപത്തെ ഭാര്യവീട്ടില്‍ എത്തിയ മറ്റൊരു പോലീസ് സ്റ്റേഷനലിലെ എസ്‌ഐ, ഭാര്യയേയും മക്കളെയും ഉപദ്രവിക്കുന്നുവെന്ന ഭാര്യയുടെ പരാതിയിൽ അന്വേഷിക്കുവാൻ വീട്ടിൽ എത്തിയ എസ്‌ഐ മുകേഷ് കുമാറിനെയും കോണ്‍സ്റ്റബിള്‍ നവാസിനെയും പ്രതി കൈയേറ്റം ചെയ്യുകയായിരുന്നു. വിവരം അറിഞ്ഞു കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ നിന്നും കൂടുതൽ പോലീസുകാർ എത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 

മർദനത്തിൽ മുഖത്ത് പരിക്കേറ്റ എസ്‌ഐ മുകേഷ് കുമാറും, തലയിലും, കൈയിലും പരുക്കേറ്റ കോണ്‍സ്റ്റബിള്‍ നവാസും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ ആരംഭിച്ചു.   

error: Content is protected !!