നന്മ ഫൗണ്ടേഷനും സ്റ്റുഡൻസ് പോലീസും ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്തു

കാഞ്ഞിരപ്പള്ളി : നന്മ ഫൗണ്ടേഷനും സ്റ്റുഡൻസ് പോലീസ് പദ്ധതിയും M.B.T യും പുണ്യം പൂങ്കാവനം പദ്ധതിയുമായി സഹകരിച്ച് കോവിഡ് കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളെ കണ്ടെത്തി 15 ഇനം ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ കിറ്റു കൾ കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ(കോട്ടയം, പുതുപ്പള്ളി, പാറമ്പുഴ, കൂവപ്പള്ളി ) വിതരണം നടത്തി. നന്മ ഫൗണ്ടേഷൻ പുണ്യം പൂങ്കാവനം co- ഓർഡിനേറ്ററുമായ റിട്ടേഡ് DYSP ശ്രീ അശോക് കുമാർ പദ്ധതിയുടെ വിശദീകരണം നടത്തുകയും കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ ആർ തങ്കപ്പൻ കിറ്റുകൾ വിതരണം നടത്തുകയും ചെയ്തു.

പരിപാടിക്ക് എസ് പി സി അസിസ്റ്റന്റ് നോഡൽ ഓഫീസർ സബ്ഇൻസ്പെക്ടർ ജയകുമാർ,പുണ്യം പൂങ്കാവനം കോർഡിനേറ്റർ ഷിബുM. S. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജേഷ്. പാറത്തോട് പഞ്ചായത്ത് മെമ്പർ ജോജി. ആന്റണി. ശ്രീമതി ജോൺസി. പുണ്യം പൂങ്കാവനം പ്രവർത്തകരായ രാജൻ. ടോമി പന്ത് നാലി. മേരിക്കുട്ടി ഷെമീന. Nedumkunnam alsam m. S.കാഞ്ഞിരപ്പള്ളി ഷാജി നവാസ് എരുമേലി നിജിൽ തമ്പലക്കാട് വിഷ്ണു. വിനോദ് കൂവപള്ളി ജനമൈത്രി സിവിൽ പോലീസ് ഓഫീസർമാരായ വി നേഷ് കെ യു ആദിനാഥ്, ഫാദർ ജിതിൻ, രമ്യ എസ് നായർ, മിനിമോൾ മാത്യു, മറ്റു ജനപ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി. ജില്ലയിൽ നൂറോളം നിർധനരായ ആളുകൾക്ക് കിറ്റുകൾ വിതരണം ചെയ്തു

error: Content is protected !!