വിദ്യാർഥികൾക്ക് സഹായഹസ്തവുമായി എസ്എംവൈഎമ്മിന്റെ നൂറു രൂപാ ചലഞ്ച്
കണമല: കോവിഡ് കാലത്ത് ഓൺലൈൻ പഠനോപകരണങ്ങളുടെ അഭാവംമൂലം ദുരിതത്തിലായ വിദ്യാർഥികൾക്ക് സഹായഹസ്തവുമായി എരുത്വാപ്പുഴ എസ്എംവൈഎം യുവദീപ്തിയുടെ നൂറു രൂപാ ചലഞ്ച്. എസ്എംവൈഎം പ്രവർത്തകരുടെ നേതൃത്വത്തിൽ സുമനസുകളിൽ നിന്ന് നൂറു രൂപ വീതം ശേഖരിച്ച് കണമല സെന്റ് തോമസ് യുപി സ്കൂളിലെ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ മൊബൈൽ ഫോണുകൾ മേടിച്ചു നൽകി. ഹെഡ്മിസ്ട്രസ് സിസ്റ്റർ സാനിമോൾ എസ്എബിഎസിന് എസ്എംവൈഎം യൂണിറ്റ് പ്രസിഡന്റ് റ്റോബി കണ്ടത്തിൽ ഫോണുകൾ കൈമാറി. ഡയറക്ടർ ഫാ. ഏബ്രഹാം തൊമ്മിക്കാട്ടിൽ, നെൽസൺ കിഴക്കേക്കര, എബിൻ അമ്മത്ത്, അധ്യാപകർ എന്നിവർ പ്രസംഗിച്ചു.