വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡ​നം; പൂ​ജാ​രി അ​റ​സ്റ്റി​ൽ

മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യ​ത്ത് പീ​ഡ​ന​ക്കേ​സി​ൽ പൂ​ജാ​രി അ​റ​സ്റ്റി​ൽ . എ​രു​മേ​ലി സ്വ​ദേ​ശി വി​നു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​വാ​ഹ വാ​ഗ്ദാ​നം നൽകി മൂ​ന്ന് വ​ർ​ഷ​മാ​യി ഇ​യാ​ൾ യു​വ​തി​യെ ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

ക്ഷേ​ത്ര​ത്തോ​ട് ചേ​ർ​ന്ന ശാ​ന്തി​മ​ഠ​ത്തി​ൽ വ​ച്ചാ​യി​രു​ന്നു പീ​ഡ​നം. യു​വ​തി പ​രാ​തി ന​ൽ​കി​യ​തോ​ടെ ഒ​ളി​വി​ൽ പോ​യ പൂ​ജാ​രി ഞായറാഴ്ച സ്റ്റേ​ഷ​നി​ൽ എ​ത്തി കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

പൂ​ജാ​രി വ​ഞ്ചി​ച്ചു​വെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ യു​വ​തി നേ​ര​ത്തെ ത​ന്നെ പ​രാ​തി​യു​മാ​യി രം​ഗ​ത്തു​വ​ന്നി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ൽ പൂ​ജാ​രി യു​വ​തി​യെ വി​വാ​ഹം ചെ​യ്യാ​ൻ സ​മ്മ​തം മൂ​ളി.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​യാ​ൾ ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

error: Content is protected !!