മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ മൂന്നാംഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു

കാഞ്ഞിരപ്പള്ളി: ജല – ജന്യ രോഗങ്ങളെ തടയുന്നതിന് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ മൂന്നാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു. വാർഡിലെ പൊതു സ്ഥാപനമായ പൂതക്കുഴി അംഗൻവാടിയിലേക്കുള്ള റോഡും പരിസര പ്രദേശങ്ങളുമാണ് ശുചീകരണം നടത്തിയത്.

ആദ്യഘട്ടത്തിൽ വാർഡിലെ എല്ലാ കിണറുകളിലും ക്ലോറിനേഷനും കോളനികളും മറ്റും കേന്ദ്രീകരിച്ച് കൊതുക് നശീകരണ പ്രവർത്തനങ്ങളും നടത്തിയിരുന്നു. രണ്ടാം ഘട്ടത്തിൽ വാർഡിലെ പൊതു സ്ഥാപനമായ അംഗൻവാടിയും പരിസര പ്രദേശങ്ങളും ശുചീകരിച്ചിരുന്നു. നാലാം ഘട്ടത്തിൽ പൊതുകുളങ്ങളും ജലാശയങ്ങളും, തോടുകളും ശുചീകരിക്കും.

ഗ്രാമ പഞ്ചായത്തംഗം അഡ്വ.പി.എ.ഷെമീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് കുമാർ, ആശാവർക്കർ സിന്ധു ജോർജ്, സി.ഡി.എസ് മെമ്പർ സാനി നസീർ, അംഗൻവാടി വർക്കർ ഐഷാ ബീവി, സാനിറ്റേഷൻ കമ്മറ്റിയംഗങ്ങളായ ഇ.പി.ദിലീപ്, മുഹമ്മദ് ഖയസ്, ഷാനവാസ് ഷാജി, ആദം ഹിലാൽ, സഫറുള്ള റഷീദ് , വി.എസ്.വിഷ്ണു, മുഹമ്മദ് സുഹൈൽ, പി.ടി.ഷാജി, മുഹമ്മദ് സഹൽ എന്നിവർ നേതൃത്വം നൽകി.

error: Content is protected !!