KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കോവിഡ് ജാഗ്രത : യൂത്ത് ലീഗ് അണുനശീകരണം നടത്തി

ഇടക്കുന്നം : മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ഇടക്കുന്നം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പാറത്തോട് പഞ്ചായത്തിലും കാഞ്ഞിരപ്പള്ളി മേഖലയിലും അണുനശീകരണം നടത്തി. കാഞ്ഞിരപ്പളളി പോലീസ് സ്റ്റേഷൻ, മിനി സിവിൽ സ്റ്റേഷൻ, കാഞ്ഞിരപ്പളളി, ഇടക്കുന്നം, മുക്കാലി, പാറത്തോട്, ചോറ്റി കവലകൾ, ആരാധനാലയങ്ങൾ, പഞ്ചായത്തിലെ സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ, തുടങ്ങി വിവിധ മേഖലകളിലാണ് അണുനശീകരണം നടത്തിയത്.

കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർ രാജു സി ജി ഉൽഘാടനം ചെയ്തു.
മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ പി എം സൈനുല്ലാബിദീൻ, യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സെബിൻ പുന്നാമ്പറമ്പിൽ, യൂത്ത് ലീഗ് പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ അർഷിദ് കുരീപ്പാറയിൽ,ഷുക്കൂർ പാറയിൽ, അജ്മൽ കബീർ, സലാഹുദ്ധീൻ സമദ്, കരീം പാറത്തോട്, കബീർ പുത്തൻ വീട്ടിൽ, അസീസ് കിണറ്റിൻകര,ആസിഫ് വാരിക്കാട്ട്, അൻസിൽ പേമുണ്ടക്കൽ, ഇമ്താദ് ഷാൻ,ജസീം ജമാൽ, അമീൻ റാഫി, സഹൽ മുനീർ, മുനീർ സുനീർ, എന്നിവർ നേതൃത്വം നൽകി.

error: Content is protected !!