നിർധനരായ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങാകുവാന്‍ ഡിവൈഎഫ്ഐ കൂട്ടിക്കൽ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു

കൂട്ടിക്കൽ : ഓണ്‍ലൈന്‍ പഠനസൗകര്യങ്ങള്‍ ഇല്ലാതെ പ്രയാസപ്പെടുന്ന നിർധനരായ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങാകുവാന്‍
ഡി വൈ എഫ് ഐ കൂട്ടിക്കൽ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമാനി ജനറൽ മാനേജരുമായ കെ ജെ തോമസ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിന്റെ വിവിധ മേഖലകളിലായി 2800 ബിരിയാണികളാണ് വിതരണം ചെയ്തത്.
കോവിഡ് മഹാമാരി കാലത്തും നാടിന് ഒപ്പം നിൽക്കുന്ന ഡി വൈ എഫ് ഐ യുടെ പ്രവർത്തനം മാതൃകപരമാണെന്ന് കെ ജെ തോമസ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു പറഞ്ഞു.
ആദ്യ ബിരിയാണി കൂട്ടിക്കൽ മേഖല കമ്മിറ്റി സെക്രട്ടറി എം എസ് സുജിത്തിൽ നിന്നും കെ ജെ തോമസ് ഏറ്റുവാങ്ങി.
പഞ്ചായത്ത് പ്രസിഡന്റ് പി എസ് സജിമോൻ, കൂട്ടിക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി കെ സണ്ണി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് സെക്രട്ടറി അജാസ്, ബ്ലോക്ക് പ്രസിഡന്റ്‌ പി ആർ അൻഷാദ് , സി പി ഐ എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി എ നിസാർ,അനീഷ് എന്നിവർ സംസാരിച്ചു.

സെക്രട്ടറി സുജിത് എം എസ് , പ്രസിഡന്റ്‌ സുധീഷ് സുരേഷ് എന്നിവർ നേതൃത്വം നൽകിയ പരിപാടിയുടെ ഭാഗമായി പ്രവർത്തകരായ മാത്യു, ബോബി ജോസഫ്, അമൽ സുരേഷ്, ജിതിൻ റെജി ആദിൽ, സിയാദ്, അഖിൽനാഥ്‌, യദു കൃഷ്ണൻ, അമൽ ശ്രീനിവാസൻ, വിഷ്ണു ജയൻ, ശ്യാം, പ്രദീപ്, ജുബിൻ, സെബിൻ,അനന്ദു സാബു ,സാധിഖ്, രഞ്ജിത്ത്,ഷിയാദ്, ബിലാൽ,ജയ്ജു, സുധീഷ് കുമാർ , സുധീപ് കുമാർ,
അനന്ദു ഷാജി തുടങ്ങിയവർ ബിരിയാണി നാടിന്റെ വിവിധ മേഖലകളിൽ എത്തിച്ചു നൽകി.
ഏന്തയാർ പാരിസ് കേറ്ററിംഗിന്റെ സഹകരണത്തോടെയാണ് ബിരിയാണി ചലഞ്ച് വിജയത്തിൽ എത്തിച്ചത്.

error: Content is protected !!