KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആംബുലൻസ് സർവ്വീസ് ഉദ്‌ഘാടനം 29 ന്

കാഞ്ഞിരപ്പള്ളി: സിപിഐ എം കാഞ്ഞിരപ്പള്ളി നോർത്ത് ലോക്കൽ കമ്മിറ്റിയും ഡി വൈ എഫ് ഐ മേഖലാ കമ്മിറ്റിയും ചേർന്ന് സുമനസ്സുകളുടെ സഹകരണത്തോടെ വാങ്ങിയ ആംബുലൻസ് ജൂലായ് ഒന്നു മുതൽ സർവ്വീസ് ആരംഭിക്കും.

ആർദ്രം എന്ന പേരിലാണ് ആംബുലൻസ് സർവ്വീസ് ആരംഭിക്കുന്നത്. ഇതിന്റെ ഫ്ലാഗ് ഓഫ് ചൊവ്വാഴ്ച രാവിലെ ഒൻപതിന് ആനക്കല്ല് ജംഗ് ഷനിൽ വെച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ് നിർവ്വഹിക്കും. ചടങ്ങിൽ ലോക്കൽ സെക്രട്ടറി വി ജി ഗോപീകൃഷ്ണൻ അധ്യക്ഷനാകും.

error: Content is protected !!