തൊ​ഴി​ലാ​ളി​ക​ൾ​ക്ക് റേ​ഷ​ൻ വാ​ങ്ങാ​നാ​വു​ന്നി​ല്ല; വി​ത​ര​ണസ​മ​യം പു​നഃ​ക്ര​മീ​ക​രി​ക്ക​ണം

റേ​​ഷ​​ൻ വി​​ത​​ര​​ണ കേ​​ന്ദ്ര​​ങ്ങ​​ളു​​ടെ നി​​ല​​വി​​ലെ പ്ര​​വ​​ർ​​ത്ത​​ന സ​​മ​​യം വൈ​​കു​​ന്നേ​​രം വ​​രെ ദീ​​ർ​​ഘി​​പ്പി​​ക്കു​​ന്ന രീ​​തി​​യി​​ൽ പു​​നഃ​​ക്ര​​മീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​മു​​യ​​ർ​​ന്നു. നി​​ല​​വി​​ൽ രാ​​വി​​ലെ എ​​ട്ടു മു​​ത​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30 വ​​രെ​​യാ​​ണ് റേ​​ഷ​​ൻ ക​​ട​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നം. പ​​ല​​യി​​ട​​ങ്ങ​​ളി​​ലും രാ​​വി​​ലെ ഒ​​ൻ​​പ​​തി​​നു​​ശേ​​ഷ​​മാ​​ണു ക​​ട​​ക​​ൾ തു​​റ​​ന്നു വ​​രി​​ക. 2.30ന് ​​ക​​ട​​ക​​ൾ അ​​ട​​യ്ക്കു​​ന്ന​​തി​​നാ​​ൽ വൈ​​കു​​ന്നേ​​രം ജോ​​ലി ക​​ഴി​​ഞ്ഞു വ​​രു​​ന്ന​​വ​​ർ​​ക്ക് റേ​​ഷ​​ൻ സാ​​ധ​​ന​​ങ്ങ​​ൾ വാ​​ങ്ങാ​​ൻ സാ​​ധി​​ക്കു​​ന്നി​​ല്ലെ​​ന്ന​​താ​​ണ് പ​​രി​​മി​​തി.
മു​​ൻ​​പ് റേ​​ഷ​​ൻ ക​​ട​​ക​​ളു​​ടെ പൊ​​തു​​പ്ര​​വ​​ർ​​ത്ത​​ന സ​​മ​​യം രാ​​വി​​ലെ എ​​ട്ടു മു​​ത​​ൽ 12 വ​​രെ​​യും ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ഒ​​രു മ​​ണി മു​​ത​​ൽ എ​​ട്ടു​​വ​​രെ​​യു​​മാ​​യി​​രു​​ന്നു. കോ​​വി​​ഡ് വ്യാ​​പ​​നം വ​​ന്ന​​പ്പോ​​ൾ ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ രാ​​വി​​ലെ എ​​ട്ടു​​മു​​ത​​ൽ ഒ​​രു മ​​ണി വ​​രെ​​യും പി​​ന്നീ​​ട് മൂ​​ന്നു മു​​ത​​ൽ ഏ​​ഴു​​വ​​രെ​​യു​​മാ​​യി പു​​നഃ​​ക്ര​​മീ​​ക​​രി​​ച്ചു. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് എ​​ല്ലാ ക​​ട​​ക​​ളും അ​​ട​​യ്ക്ക​​ണ​​മെ​​ന്ന സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​ന​​ത്തി​​ൽ റേ​​ഷ​​ൻ ക​​ട​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നം വ​​ന്ന​​തോ​​ടെ​​യാ​​ണ് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​റേ​​ഷ​​ൻ വി​​ത​​ര​​ണ​​സ​​മ​​യം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്. 
ദൂ​​ര​​സ്ഥ​​ല​​ങ്ങ​​ളി​​ൽ ജോ​​ലി​​ക്കു​​പോ​​യി വൈ​​കു​​ന്നേ​​രം മ​​ട​​ങ്ങി​​വ​​രു​​ന്ന​​വ​​ർ​​ക്ക് നി​​ല​​വി​​ലെ സ​​മ​​യം പ്രാ​​യോ​​ഗി​​ക​​മ​​ല്ല. മാ​​ത്ര​​മ​​ല്ല ഏ​​റ്റ​​വും ദു​​ർ​​ബ​​ല വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്ക് സം​​സ്ഥാ​​ന വി​​ഹി​​ത​​മാ​​യി 35 കി​​ലോ അ​​രി​​യും കേ​​ന്ദ്ര വി​​ഹി​​തം ധാ​​ന്യ​​ങ്ങ​​ളും ല​​ഭി​​ക്കും. ഇ​​ത്ത​​ര​​ത്തി​​ൽ 50 കി​​ലോ വ​​രെ ധാ​​ന്യ​​ങ്ങ​​ൾ വീ​​ടു​​ക​​ളി​​ൽ എ​​ത്തി​​ക്കാ​​ൻ സ്ത്രീ​​ക​​ൾ​​ക്കാ​​വി​​ല്ല. 

പി​​ങ്ക് കാ​​ർ​​ഡു​​ള്ള ബി​​പി​​എ​​ൽ കാ​​ർ​​ഡു​​കാ​​ർ​​ക്കും മ​​റ്റു കാ​​ർ​​ഡു​​ക​​ളേ​​ക്കാ​​ൾ ഭ​​ക്ഷ്യ​​ധാ​​ന്യ​​ങ്ങ​​ളു​​ണ്ട്. കൂ​​ലി​​വേ​​ല​​ക്കാ​​ർ പ​​ല​​പ്പോ​​ഴും ജോ​​ലി​​ക്കു​​ശേ​​ഷം വീ​​ട്ടി​​ൽ മ​​ട​​ങ്ങി​​വ​​ന്ന​​തി​​നു​​ശേ​​ഷ​​മാ​​ണ് റേ​​ഷ​​ൻ ക​​ട​​ക​​ളി​​ലും മ​​റ്റ് വ്യാ​​പാ​​ര​​സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും സാ​​ധ​​ന​​ങ്ങ​​ൾ വാ​​ങ്ങാ​​നെ​​ത്തു​​ക.

കോ​​വി​​ഡ് വ്യാ​​പ​​ന തീ​​വ്ര​​ത കു​​റ​​യു​​ന്പോ​​ൾ പ​​ഴ​​യ​​തു​​പോ​​ലെ രാ​​വി​​ലെ​​യും വൈ​​കു​​ന്നേ​​ര​​വു​​മാ​​യി സ​​മ​​യം ക്ര​​മീ​​ക​​രി​​ക്കു​​ക​​യും രാ​​ത്രി ഏ​​ഴു​​വ​​രെ​​യെ​​ങ്കി​​ലും റേ​​ഷ​​ൻ ല​​ഭി​​ക്കാ​​ൻ സൗ​​ക​​ര്യം ഒ​​രു​​ക്കു​​ക​​യും വേ​​ണ​​മെ​​ന്നാ​​ണ് ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്.

error: Content is protected !!