രോഗികൾക്കായി തലയിണകളൊരുക്കി കാത്തിരപ്പള്ളി സെന്റ് മേരീസ് ഹൈസ്കൂൾ വിദ്യാർത്ഥിനികൾ

കാഞ്ഞിരപ്പള്ളി : ഡോക്ടേഴ്സ് ദിനത്തിൽ രോഗികൾക്കായി തലയിണകളൊരുക്കി കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഹൈസ്കൂൾ വിദ്യാർത്ഥിനികൾ .
കൊവിഡ് മുന്നണി പോരാളികളായി ആതുരശുശ്രൂഷാ രംഗത്ത് രോഗികൾക്ക് ആശ്വാസമേകുന്ന ഡോക്ടർമാരെ ആദരിക്കുന്നതിനായി കഞ്ഞി രപ്പള്ളി സെന്റ് മേരീസ് വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് ആവിഷ്കരിച്ചത്. സമീപ ഹോസ്പിറ്റലിലെ ഡോ. ആർഷ മോനിക്ക ജോസിനെ ആര്യവേപ്പിൻ തൈ നൽകി ആദരിച്ചു. സാധുക്കളായ രോഗികൾക്ക് സ്കൂളിലെ വിദ്യാർത്ഥിനികൾ തലയണ നിർമിച്ചു നൽകൽ പദ്ധതിയുടെ ഉദ്ഘാടനം ഡോക്ടറിന് തലയണ നൽകി ഉദ്ഘാടനം ചെയ്തു.

കോവിഡ് കാലം ക്രിയാത്മകമാക്കുന്നതിനും കുട്ടികളിൽ സമൂഹനന്മ ഉറപ്പു വരുത്തുന്നതിനും ഈ പദ്ധതി സഹായകമാണ്. 5, 6, 7,8.9 ക്ലാസുകളിലെ കുട്ടികൾ വീട്ടിലിരുന്ന് നിർമിക്കുന്ന തലയിണകൾ പി ടി എ പ്രസിഡണ്ട്‌ പ്രമോദിന്റെ നേതൃത്വത്തിൽ ശേഖരിച്ച് ആവശ്യമായവരിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികൾ നൂറിലധികം ഡിജിറ്റൽ പോസ്റ്ററുകളും വീഡിയോ ആൽബങ്ങളും ദിനത്തോടനുബസിച്ച് തയ്യാറാക്കി. വിദ്യാർത്ഥി പ്രതിനിധികളായ കീർത്തന , ഗൗതമി എന്നിവർ ആശംസകളർപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സി .ഡെയ്സ് മരിയ, സി. ജിജി പുല്ലത്തിൽ , ഷൈനി ഫ്രാൻസിസ് , എബിലി വർഗീസ്. പ്രീനു ജോർജ്. എന്നിവർ നേതൃത്വം നൽകി.

error: Content is protected !!