KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൊൻകുന്നത്ത് നിയന്ത്രണംവിട്ട പിക്കപ്പ് വാന്‍ മൂന്ന് വാഹനങ്ങളില്‍ ഇടിച്ചു; ഒരാള്‍ക്ക് പരിക്ക്

പൊന്‍കുന്നം: ദേശീയപാതയില്‍ പൊന്‍കുന്നം ടൗണില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ മൂന്ന് വാഹനങ്ങളിലിടിച്ചു. അപകടത്തിൽ പെട്ട ബൈക്ക് യാത്രികന് പരിക്ക്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ദേശീയ പാത 183 ല്‍ പൊന്‍കുന്നം സര്‍വ്വീസ് സഹകരണ ബാങ്കിന് സമീപമായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് ആക്രിസാധനങ്ങളുമായി പോകുകയായിരുന്ന പിക്കപ്പ് വാന്‍ എതിര്‍ദിശയില്‍ വന്ന ടിപ്പറിലിടിച്ചശേഷം ഇതിന് പിന്നാലെയുണ്ടായിരുന്ന മാരുതി കാറിലും ഇടിച്ചു. തുടര്‍ന്ന് ബൈക്കിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ ബൈക്ക് യാത്രികനായ ചിറക്കടവ് പൊന്നയ്ക്കല്‍കുന്ന് സ്വദേശി സിജു (31)ന് പരിക്കേറ്റു. ഇയാളെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തില്‍ ടിപ്പര്‍ ലോറിയുടെ മുന്‍ഭാഗത്തെ ഊരിത്തെറിച്ചുപോയി. മാരുതികാറിന്റെ ഒരുവശവും ഇരുചക്രവാഹനത്തിന്റെ മുന്‍ഭാഗവും തകര്‍ന്നു. പിക്ക്അപ്പ് വാനും കേടുപാടുകൾ സംഭവിച്ചു.. അപകടത്തെത്തുടര്‍ന്ന് അരമണിക്കൂര്‍ ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. പൊന്‍കുന്നം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

error: Content is protected !!