KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ജില്ലാ പ​ഞ്ചാ​യ​ത്ത് അംഗം പി.​ആർ . അ​നു​പ​മ​യു​ടെ സ്വപ്ന പദ്ധതിയ്ക്ക് തുടക്കമായി.. മു​ണ്ട​ക്ക​യം ഡി​വി​ഷ​നി​ലെ 64 പ​ഞ്ചാ​യത്ത് വാ​ർ​ഡു​ക​ളി​ലും ഇനി പ​ച്ച​ത്തു​രു​ത്തു​ക​ൾ

മുണ്ടക്കയം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​മെ​ന്ന നി​ല​യി​ലും ഹ​രി​ത​വ​ഴി​യി​ൽ​ത​ന്നെ​യാ​ണ് അ​നു​പ​മ​യു​ടെ യാ​ത്ര. ഹ​രി​ത കേ​ര​ളം മി​ഷ​ൻ റി​സോ​ഴ്സ് പേ​ഴ്സ​ണാ​യി മൂ​ന്നു വ​ർ​ഷം പ്ര​വ​ർ​ത്തി​ച്ച​തിന്റെ അ​നു​ഭ​വസമ്പത്തുമായി ജ​ന​പ്ര​തി​നി​ധി​യാ​യ പി.​ആ​ർ. അ​നു​പ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ണ്ട​ക്ക​യം ഡി​വി​ഷ​നി​ലെ 64 പ​ഞ്ചാ​യ​ത്തു വാ​ർ​ഡു​ക​ളി​ലും കുളിർമയേകുവാനുള്ള പ​ച്ച​ത്തു​രു​ത്തു​ക​ൾ നിർമ്മിക്കുന്നതിന് തുടക്കം കുറിച്ചു . സംസ്ഥാനത്ത് ആദ്യത്തെ സമ്പൂർണ പച്ചത്തുരുത്ത് ഡിവിഷൻ, അനുപമ സാരഥ്യം വഹിക്കുന്ന കോട്ടയം ജില്ലാ പഞ്ചായത്ത്‌ മുണ്ടക്കയം ഡിവിഷനാണ് .

“എ ട്രീ @മുണ്ടക്കയം ഡിവിഷൻ” എന്ന ക്യാമ്പയിന്റെ ഭാഗമായി മുണ്ടക്കയം ഡിവിഷനിലെ 7 പഞ്ചായത്തു‌കളിലായി
64 വാര്‍ഡുകളില്‍ ജൈവവേലിയോട് കൂടിയ 64 പച്ചത്തുരുത്തുകള്‍ ആണ് സൃഷ്ടിച്ചിരിക്കുന്നത്.

പൂഞ്ഞാര്‍ തെക്കേക്കര, പാറത്തോട്, കൂട്ടിക്കല്‍, മുണ്ടക്കയം, കോരുത്തോട്, തീക്കോയി, പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും വാർഡ് മെമ്പർമാർ കണ്ടെത്തിയ അനുയോജ്യമായ സ്ഥലത്ത് ആവശ്യമായ വൃക്ഷത്തൈകൾ എത്തിച്ചു നൽകി. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തദ്ദേശ സ്വയംഭരണ, ഗ്രാമവികസന വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ഓൺലൈനില്‍ ഉദ്ഘാടനം നിർവ്വഹിച്ചു . അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ മുണ്ടക്കയം ദേവയാനം ശ്മശാനത്തില്‍ തൈ നട്ട് പദ്ധതിക്ക് തുടക്കം കുറിച്ചു

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു സെബാസ്റ്റ്യന്‍, ഹരിതകേരളം മിഷന്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ എസ്. ഇന്ദു, ഹരിതകേരളം മിഷന്‍ കൺസൾട്ടൻ്റുമാരായ ടി. പി. സുധാകരന്‍, യു.എസ്. സഞ്ജീവ്, സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്‍റ് കണ്‍സര്‍വേറ്റര്‍ ഡോ. ജി. പ്രസാദ്, ദാരിദ്ര ലഘൂകരണ നിവാരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി. എസ്. ഷിനോ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍, അസിസ്റ്റന്‍റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ ജി. അനീസ്, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ അഭിലാഷ് ദിവാകര്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. രമേശ് എന്നിവര്‍ സംസാരിച്ചു.
ജില്ലാ പഞ്ചായത്തംഗം പി. ആര്‍. അനുപമ സ്വാഗതവും മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്‍റ് രേഖ ദാസ് നന്ദിയും പറഞ്ഞു. ജനപ്രതിനിധികളുടെയും തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹിക വനവല്‍ക്കരണ വിഭാഗം, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, ഹരിതകേരളം മിഷന്‍, സന്നദ്ധ സംഘടനകൾ , യുവജന സംഘടനകൾ എന് സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.

error: Content is protected !!