ഒന്നിച്ച് നിന്ന് കോരുത്തോട്
സന്ധ്യാ വിനോദ്, പഞ്ചായത്ത് പ്രസിഡന്റ്
തോമസ് ചാക്കോ, വൈസ് പ്രസിഡന്റ്
സി.എൻ.രാജേഷ്, പഞ്ചായത്തംഗം
ഗിരിജ സുശീലൻ, പഞ്ചായത്തംഗം
സിനു സോമൻ, പഞ്ചായത്തംഗം
ജാൻസി സാബു, പഞ്ചായത്തംഗം
കോരൂത്തോട്: കുടിയേറ്റ കാർഷിക മേഖലയായ പഞ്ചായത്തിൽ ആദ്യഘട്ടത്തിൽ കോവിഡ് വ്യാപനം കുറവായിരുന്നുവെങ്കിലും രണ്ടാംഘട്ടത്തിൽ ആശങ്കാജനകമായ രീതിയിലാണ് രോഗം വ്യാപിച്ചത്. ഇതിനെയെല്ലാം ഫലപ്രദമായി തടയാൻ ഗ്രാമപഞ്ചായത്തംഗങ്ങൾ െെകയും മെയ്യും മറന്നാണ് പ്രവർത്തിച്ചത്.
പഞ്ചായത്തംഗങ്ങൾ, ആശാ പ്രവർത്തകർ, മറ്റ് ആരോഗ്യപ്രവർത്തകർ, കുടുംബശ്രീ, അങ്കണവാടി പ്രവർത്തകർ എന്നിവർ ചേർന്ന് ജാഗ്രതാസമിതി രൂപവത്കരിച്ചാണ് പ്രവർത്തനം ഏകോപിപ്പിച്ചത്. കോസടി ആയുർവേദ ആശുപത്രി മേയ് ആദ്യവാരത്തോടെ 25 കിടക്കകളോടെ ഡി.സി.സി. ആയി ഉയർത്തി രോഗികളെ കിടത്തിച്ചികിത്സിച്ചു.
കുറിച്ചി ഹോമിയോ ആശുപത്രിയുടെയും പനയ്ക്കച്ചിറ ഹോമിയോ ഡിെസ്പൻസറിയുടെയും സഹകരണത്തോടെ പതിമൂന്ന് വാർഡുകളിലും പ്രതിരോധമരുന്ന് വിതരണം ചെയ്തു.
ആയുർവേദ ആശുപത്രിയിൽനിന്ന് രോഗികൾക്ക് മരുന്ന് എത്തിച്ചുനൽകി. പഞ്ചായത്തിലെ ജനകീയ ഹോട്ടലിൽ നിന്ന് അർഹതപ്പെട്ടവർക്കും ആവശ്യപ്പെട്ടവർക്കും ഭക്ഷണം വിതരണം ചെയ്തു.
56 രോഗികൾ വരെ ഉണ്ടായിരുന്ന കോസടി വാർഡിൽ പോസിറ്റിവിറ്റി നിരക്ക് പൂജ്യത്തിൽ എത്തിക്കാനായി.
ആദിവാസി മേഖലയിലടക്കമുള്ള 3860 രോഗികൾക്ക് കൃത്യമായി വാക്സിനേഷൻ നൽകാനുമായി.