KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൊൻകുന്നം മേഖലയിൽ വാനരപ്പട..കൗതുകത്തോടെ നാട്ടുകാർ ..

പൊൻകുന്നം: ഓരോ ദിവസവും ഓരോ നാട്ടിൽ വാനരപ്പട ഗ്രാമീണർക്ക് കൗതുകം പകർന്ന് സഞ്ചരിക്കുകയാണ്. ആഴ്ചകളായി കിഴക്കൻമേഖലയിൽ ഓരോ പ്രദേശത്തും ഒൻപത് കുരങ്ങുകളുള്ള സംഘത്തെ കണ്ടുതുടങ്ങിയിട്ട്.

ശനിയാഴ്ച വാഴൂരിൽ കുട്ടിക്കുരങ്ങുകൾ ഉൾപ്പെടെയുള്ള വാനരക്കൂട്ടം മണിക്കൂറുകളോളമുണ്ടായിരുന്നു. വീട്ടുമുറ്റത്തും പറമ്പിലും മരച്ചില്ലകളിലുമായി ചാടിമറിയുന്ന കുരങ്ങന്മാർ ആൾക്കാർ കൂടുമ്പോഴേക്കും സ്ഥലംവിടുകയാണ്. ആഴ്ചകൾക്കുമുമ്പ് തിടനാട്ടിൽ കുരങ്ങുകളെ കണ്ടെത്തിയിരുന്നു. പിന്നീട് ഇതേസംഘം ഉരുളികുന്നം മേഖലയിലും എത്തി. അവിടെനിന്ന് ചെങ്ങളം പ്രദേശത്തേക്ക് കഴിഞ്ഞദിവസം കടന്ന കൂട്ടംതന്നെയാണ് വാഴൂരിലുമെത്തിയത്.

error: Content is protected !!