ജനങ്ങൾക്കൊപ്പം പൂർണമനസ്സോടെ -മണിമല പഞ്ചായത്ത്

മോളി മൈക്കിൾ-വാർഡ് 3

റോസമ്മ ജോൺ-വാർഡ് 5

സിറിൾതോമസ് വാർഡ് 4

ജെയിംസ് പി.സൈമൺ, മണിമല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌

മണിമല: മണിമല ഗ്രാമപ്പഞ്ചായത്തിൽ കോവിഡ് വ്യാപനം വർധിച്ചതോടെ പ്രസിഡന്റ് ജെയിംസ് പി.സൈമൺ പതിനഞ്ചുവാർഡുകളിലും മെമ്പർമാർ ചെയർമാനും ആരോഗ്യപ്രവർത്തകർ കൺവീനറുമായി കോവിഡ് ജാഗ്രതാ സമിതികൾ രൂപവത്‌കരിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ ചെയർമാനും മെഡിക്കൽ ഓഫീസർ കൺവീനറുമായുള്ള സമിതി രൂപവത്‌കരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. പ്രതിരോധ പ്രർത്തനങ്ങൾ ഏകോപിപ്പിക്കാൻ 15 വാർഡിലും വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചു ആഴ്ചയിൽ ഒരിക്കൽ ക്യത്യമായി യോഗം ചേർന്ന് സ്ഥിതിഗതികൾ അവലോകനം ചെയ്ത് രോഗവ്യാപനം തടയുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തി. കരുതൽ വാസകേന്ദ്രങ്ങൾ ആരംഭിച്ചു. യുവജന സംഘടനകൾ, കുടുംബശ്രീ, അങ്കണവാടി ജീവനക്കാർ എന്നിവരുടെ സഹായത്തോടെ രോഗികളെ ആശുപത്രികളിലെത്തിക്കാൻ കഴിഞ്ഞു.

മികച്ച റാപ്പിഡ് റെസ്പോൺസ് ടീം രൂപവത്‌കരിച്ച് അവർക്ക് ആവശ്യമായ പരിശീലനം നൽകിയതിനാൽ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാൻ കഴിഞ്ഞു. മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് അഞ്ച് ലക്ഷം രൂപ നൽകി ആരോഗ്യ പ്രവർത്തകരുടെയും പഞ്ചായത്ത് ജീവനക്കാരുടെയും സേവനം അവധി ദിവസങ്ങളിൽ പോലും ലഭ്യമാക്കി.

മൂന്നാം വാർഡംഗം മോളി മൈക്കിളിന്റെ വാർഡിൽ 25 വീടുകളിൽ കോവിഡ് ബാധിച്ചിരുന്നു. കോവിഡ് ബാധിത പ്രദേശങ്ങളിൽ ഭക്ഷ്യകിറ്റ്‌ രണ്ടര ടൺ പച്ചക്കപ്പ, പച്ചക്കറി കിറ്റ് എന്നിവ നാട്ടുകാരുടെ സഹായത്തോടെ വിതരണം ചെയ്തു. പതിനഞ്ചോളം സന്നദ്ധ പ്രവർത്തകർ, ആർ.ആർ.ടി.അംഗങ്ങൾ എന്നിവർക്ക് പി.പി.ഇ.കിറ്റ് നൽകി രോഗികൾക്ക് വേണ്ട സഹായം എത്തിച്ചു. അഞ്ച് കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകി.

നാലാം വാർഡംഗം സിറിൾതോമസ് വാർഡിലെ രോഗികൾക്കായി വാഹന സൗകര്യം ആംബുലൻസ്, ഭക്ഷണം എന്നിവ നൽകി. പി.പി.ഇ.കിറ്റ് ധരിച്ച് കോവിഡ് ബാധിച്ചു മരിച്ചയാളിന്റെ ശവസംസ്കാരത്തിന് നേതൃത്വം നൽകി. ഹോമിയോ പ്രതിരോധമരുന്ന് എല്ലാ വീടുകളിലും നേരിട്ട് എത്തിക്കാനായി 

അഞ്ചാം വാർഡംഗം റോസമ്മ ജോണിന്റെ വാർഡിൽ 55 രോഗികൾ ഉണ്ടായിരുന്നു. വീടുകളിൽ സൗകര്യമില്ലാത്തവരെ കരുതൽവാസകേന്ദ്രത്തിൽ എത്തിച്ചു. രോഗബാധിതർക്ക് ഭക്ഷണം, പാൽ, മുട്ട, മരുന്ന്, ബ്രഡ് എന്നിവ നൽകി. ആശാ പ്രവർത്തകരുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ 85 വീടുകളിൽ അരി, കപ്പ, പച്ചക്കറി എന്നിവ എത്തിച്ചു.

error: Content is protected !!