ഈ രോഗകാലം ഒരുമിച്ച് ചെറുത്തു

കോരുത്തോട്: പഞ്ചായത്ത് പ്രതിനിധികൾ ഒരുപോലെ പറയുന്നു ഈ ദുരിതകാലം ഒറ്റക്കെട്ടായി നേരിട്ടു. പഞ്ചായത്തിലെ 13 വാർഡുകളിലെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 53 വൊളന്റിയേഴ്സിനെ നിയമിച്ചതിനാൽ ഒരു വാർഡിൽ പോലും രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടായില്ല. 

പാലിയേറ്റീവ് കെയറിന് കീഴിൽ ചികത്സയിലുള്ള 65 രോഗി കുടുംബങ്ങൾക്ക് മികച്ച ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. രോഗികൾക്ക് ആശുപത്രിയിൽ പോകുന്നതിനും വരുന്നതിനുമായി അഞ്ച് വാഹനങ്ങൾ സജ്ജമാക്കിയതിനോടൊപ്പം പാലിയേറ്റീവ് കെയറിന്റെ ആംബുലൻസ് വിട്ടുനൽകി. കിടപ്പു രോഗികൾക്ക് വാക്സിനേഷൻ രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തീകരിക്കും. ആദിവാസി വിഭാഗത്തിൽപ്പെട്ടവരടക്കം 3860 പേർക്ക് വാക്സിനേഷൻ നടത്തി. രോഗനിർണയ പിശോധന കേന്ദ്രങ്ങൾ വർദ്ധിപ്പിച്ചു. ഒരോ വാർഡിലും അഞ്ച് പൾസ് ഓക്സിമീറ്ററുകൾ നൽകി. എം.പി.ഫണ്ടിൽ നിന്നുമുള്ള തുക വിനിയോഗിച്ച് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഓക്സിജൻ ജനറേറ്റർ സ്ഥാപിച്ചു. ആരോഗ്യ വകുപ്പ്, പോലീസ്, കുടുംബശ്രീ, അങ്കണവാടി, പഞ്ചായത്തംഗങ്ങൾ, വിവിധ സന്നദ്ധ സാമുഹിക സാംസ്‌കാരിക സംഘടന പ്രവർത്തകർ, രാഷ്ടീയ പ്രവർത്തകർ എന്നിവർ ഒന്നിച്ച് പ്രവർത്തിച്ചതോടെ ഗുരുതരമായ രോഗവ്യാപനം തടയുവാൻ സാധിച്ചു.

error: Content is protected !!