KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

രാത്രിയിൽ കുറുക്കന്മാർ പാഞ്ഞടുത്തു.. ഭയന്നോടിയ വിദ്യാർഥിക്ക് വീണു പരിക്കേറ്റു


പൊൻകുന്നം: തനിക്കുനേരെ പാഞ്ഞുവന്ന കുറുക്കന്മാരെ കണ്ട് ഭയന്നോടിയ വിദ്യാർഥിക്ക് വീണു പരിക്കേറ്റു. വാഴൂർ എസ്.വി.ആർ.വി.എൻ.എസ്.എസ്. ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിയായ ഊഴിയാട്ട് സാനിയോ സെബാസ്റ്റ്യനാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാത്രി പത്തുമണിക്കുശേഷം ചേപ്പുംപാറ പി.സി.ആന്റണി റോഡിലാണ് അപ്രതീക്ഷിതമായി രണ്ട് കുറുക്കന്മാർ മുമ്പിലേക്ക് ചാടിയത്. കുടുംബവീട്ടിൽനിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങവേയാണ് സംഭവം. രണ്ടു വീടുകളും തമ്മിൽ നൂറു മീറ്റർ അകലമേയുള്ളൂ. പിന്തിരിഞ്ഞോടിയ സാനിയോയുടെ പിന്നാലെ കുറുക്കന്മാരും ഓടി. ഇതിനിടെ റോഡിൽ വീണാണ് പരിക്കേറ്റത്. വെളിച്ചമുള്ള വീട്ടിലേക്ക് ഓടിക്കയറിയപ്പോൾ ഇവ മടങ്ങി. കൈയിലും കാലിലും പരിക്കേറ്റ സാനിയോയുടെ ഒരു കൈവിരൽ ഒടിഞ്ഞു.

ചിറക്കടവ് മേഖലയിൽ രാത്രിയിൽ കുറുക്കന്മാരുടെ ഓരിയിടൽ പതിവെന്ന് നാട്ടുകാർ. കാടുമൂടിയ റബ്ബർത്തോട്ടങ്ങളും അവിടങ്ങളിലുള്ള കാടുനിറഞ്ഞ ഇടവഴികളുമാണ് ഇവയുടെ കേന്ദ്രം. കുറുക്കൻ, കുറുനരി, ഊളൻ എന്നിങ്ങനെ പ്രാദേശികമായി പല പേരുകളിലാണിവ അറിയപ്പെടുന്നത്.

error: Content is protected !!