കോവിഡ് മൂന്നാംതരംഗത്തെ നേരിടാൻ സജ്ജമായി മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി :
മുണ്ടക്കയം: കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാൻ സജ്ജമായി മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി. കോവിഡിന്റെ പ്രതിസന്ധി ഘട്ടത്തിൽ പ്രദേശത്തെ കോവിഡ് രോഗികൾക്ക് കുറഞ്ഞ ചിലവിൽ ചികിത്സ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയ ആശുപത്രിയിലെ കോവിഡ് വാർഡിലേക്ക് ആവശ്യമായ ഓക്സിജൻ കോൺസൻട്രേറ്റർ, മോണിറ്റർ ഉൾപ്പടെയുള്ള ഉപകരണങ്ങളും രോഗികൾക്കായി കിടക്കകളും റൗണ്ട് ടേബിൾ ഓഫ് ഇന്ത്യയും ഗ്ലെൻ റോക്ക് റബർ ഫാക്ടറി മല്ലികശേരിയും നൽകി. വാർഡ്, സിംഗിൾ റൂം, ആറ് വെന്റിലേറ്റർ ബെഡുകളോടു കൂടിയ ഐസിയു തുടങ്ങിയ സൗകര്യങ്ങളോടുകൂടിയതാണ് കോവിഡ് വിഭാഗം പ്രവർത്തിക്കുന്നത്.
നവീകരിച്ച കോവിഡ് വിഭാഗത്തിന്റെ ഉദ്ഘാടനത്തിൽ കോട്ടയം റൗണ്ട് ടേബിൾ ഏരിയ വൺ ചെയർമാൻ പോൾ ചാക്കോള, ചെയർമാൻ ജോർജ് ടോമി, ജേക്കബ് കേളചന്ദ്ര, അജയ് ജോൺ ജോർജ്, മിഖായേൽ ജോസഫ് കള്ളിവയലിൽ, ജോസഫ് കള്ളിവയലിൽ, രാജീവ് സ്കറിയ, രാഹുൽ പാറക്കൽ, ആശുപത്രി ഡയറക്ടർ ഫാ. സോജി കന്നാലിൽ, അഡ്മിനിസ്ട്രേറ്റർ ഫാ. ദീപു പുത്തൻപുരയ്ക്കൽ, സിസ്റ്റർ ലിഡിയ കോയിക്കൽ എന്നിവർ പങ്കെടുത്തു.