യുഡിഎഫിന്റെ കുടുംബസത്യഗ്രഹം നാളെ
പെട്രോൾ, ഡീസൽ, പാചകവാതക വില വർധിപ്പിച്ച് നികുതി കൊള്ളയടിക്കുന്ന മോദി സർക്കാരിന്റെ ജനദ്രോഹ നിലപാടിൽ പ്രതിഷേധിച്ചു യുഡിഎഫിന്റെ നേതൃത്വത്തിൽ നാളെ രാവിലെ 10 മുതൽ 11 വരെ യുഡിഎഫ് നേതാക്കളും പ്രവർത്തകരും അവരവരുടെ വീടുകൾക്ക് മുന്നിൽ കുടുംബാംഗങ്ങളെ പങ്കെടുപ്പിച്ചു കുടുംബസത്യഗ്രഹം നടത്തും.
ജില്ലയിൽനിന്നുള്ള എംപിമാർ, എംഎൽഎമാർ, തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ തുടങ്ങി എല്ലാവരും അവരുടെ വീടുകളിൽ കുടുംബസത്യഗ്രഹം നടത്തുമെന്നു യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടന്പിലും ജില്ലാ കണ്‍വീനർ ജോസി സെബാസ്റ്റ്യനും അറിയിച്ചു.