കാത്തിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ ഓഫീസിന് മുന്നിൽ ധർണ നടത്തി
പൊൻകുന്നം: കെപിഎസ്ടിഎ കാഞ്ഞിരപ്പള്ളി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കാത്തിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ ഓഫീസിന് മുന്നിൽ ധർണ നടത്തി . സമരം കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് അഭിലാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗവൺമെന്റ് എയ്ഡഡ് സ്കൂളിൽ അധ്യാപക നിയമനം നടത്തുക, 1700 പ്രൈമറി സ്കൂളിൽ ഹൈഡ്മാസ്റ്റർമാരെ നിയമിക്കുക, ഓൺലൈൻ ക്ലാസ് ആരംഭിച്ച സാഹചര്യത്തിൽ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കുക, അധ്യാപകരുടെ ശബളകുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ടോമി ജേക്കബ്, റെന്നി സെബാസ്റ്റ്യൻ, ജി. പ്രവീൺ കുമാർ, ജയിംസ് ജോസഫ്, റോബിൻ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.